Follow KVARTHA on Google news Follow Us!
ad

ചൈനയില്‍ 5.9 തീവ്രതയിലുള്ള ഭൂകമ്പം അനുഭവപ്പെട്ടു

ചൈനയിലെ തെക്ക് പടിഞ്ഞാറന്‍ മേഖലകളായ സിച്ചുവാന്‍, യുവാന്‍ photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ബീജിംഗ്: ചൈനയിലെ തെക്ക് പടിഞ്ഞാറന്‍ മേഖലകളായ സിച്ചുവാന്‍, യുവാന്‍ എന്നീ പ്രദേശങ്ങളില്‍ ഭൂകമ്പം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 5.9 തീവ്രതയില്‍  രേഖപ്പെടുത്തിയ ഭൂകമ്പമാണ് അനുഭവപ്പെട്ടത്.  ബീജിംഗ് സമയം ശനിയാഴ്ച രാവിലെ 8.04നാണ് ഭൂ നിരപ്പില്‍ നിന്നും പത്ത് കിലോമീറ്റര്‍ താഴെയായി ഭൂകമ്പം ഉണ്ടായതെന്ന് വാര്‍ത്താ ഏജന്‍സി സിന്‍ഹുവ റിപോര്‍ട്ട് ചെയ്തു.

എന്നാല്‍ ഭൂകമ്പത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായതായി റിപോര്‍ട്ടില്ല. ഡെക്കന്‍, ലിയാവോ, വെന്‍കായ് എന്നീ സ്ഥലങ്ങളിലും ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടു. ഭൂകമ്പത്തെ തുടര്‍ന്ന് ഡെക്കന്‍ ബെന്‍സിലന്‍ പാതയില്‍ ശക്തമായ മണ്ണിടിച്ചില്‍ ഉണ്ടായി.

 Beijing, China, Earthquake, World, Malayalam News, National News, Kerala News, International News, Sports ആഗസ്ത് 28ന് ചൈനയിലുണ്ടായ ഭൂകമ്പം  അരക്ഷത്തോളം പേരെ ബാധിച്ചിരുന്നു. റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രതയില്‍ രേഖപ്പെടുത്തിയ ഭൂകമ്പമായിരുന്നു അനുഭവപ്പെട്ടിരുന്നത്.  ഡെക്കനില്‍ നിന്നും ബെന്‍സിലാനിലേക്കുള്ള പ്രധാന പാതയും ഭൂകമ്പത്തില്‍ തകര്‍ന്നിരുന്നു. ഈ ഭൂകമ്പത്തിന് ശേഷം 126 തുടര്‍ചലനങ്ങളാണ് മേഖലയില്‍ അനുഭവപ്പെട്ടത്.

Also Read:
യൂത്ത് കോണ്‍ഗ്രസ് അക്രമ വിരുദ്ധ കൂട്ടായ്മ നടത്തി

Keywords: Beijing, China, Earthquake, World, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment