Follow KVARTHA on Google news Follow Us!
ad

തെലങ്കാന സംസ്ഥാന രൂപീകരണത്തിന് യു.പി.എയുടെ പച്ചക്കൊടി

തെലങ്കാന സംസ്ഥാനം രൂപീകരിക്കാന്‍ യു.പി.എ ഏകോപനസമിതി New Delhi, State, UPA, Congress, National, Telangana, Haidrabad, Cleared, Formation, Hyderabad, World,
ന്യൂഡല്‍ഹി: തെലങ്കാന സംസ്ഥാനം രൂപീകരിക്കാന്‍ യു.പി.എ ഏകോപനസമിതി യോഗത്തില്‍ തീരുമാനമായി. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ ഏകകണ്‌ഠേനയായിരുന്നു തീരുമാനമെടുത്തത്.

അടുത്ത് ചേരാനിരിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി തീരുമാനത്തിന് അന്തിമ അംഗീകാരം നല്‍കും. സംസ്ഥാന രൂപീകരണം യാഥാര്‍ത്യമാകുന്നതോടെ 29 ആയി സംസ്ഥാനങ്ങളുടെ എണ്ണം ഉയരും. അതേസമയം ഹൈദരാബാദ് തന്നെയായിരിക്കും തെലങ്കാനയുടെയും തലസ്ഥാനം.

സീ മാന്ദ്ര, റായല തെലുങ്കാന എന്നിങ്ങനെ രണ്ട് സംസ്ഥാനങ്ങളായി ആന്ധ്രാപ്രദേശിനെ വിഭജിക്കാനാണ് തീരുമാനം. ആന്ധ്രയിലെ ആകെ ജനസംഖ്യയുടെ 41.6 ശതമാനമാണ് തെലങ്കാനയിലുള്ളത്. പുതിയ സംസ്ഥാന രൂപീകരണത്തിന്റെ പശ്ചാത്തലത്തില്‍ ബുധനാഴ്ച പ്രത്യേക കേന്ദ്രമന്ത്രിസഭാ യോഗം ചേരാനും തീരുമാനമായി.

New Delhi, State, UPA, Congress, National, Telangana, Haidrabad, Cleared, Formation, Hyderabad, World,
ഏറെ പഴക്കമുള്ള ആവശ്യം നിറവേറ്റുന്നതോടെ തെലങ്കാന സംസ്ഥാന രൂപീകരണം കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്നാണ് ദേശീയ നേതൃത്വം കരുതുന്നത്. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡിയുടെ എതിര്‍പ് മറികടന്നാണ് സംസ്ഥാനം രൂപീകരിക്കാന്‍ യു.പി.എ തീരുമാനിച്ചത്.

Also Read: 
മന്ത്രിസഭാ പുനഃസംഘടനകൊണ്ട് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ രക്ഷപ്പെടില്ല: കോടിയേരി

Keywords: New Delhi, State, UPA, Congress, National, Telangana, Haidrabad, Cleared, Formation, Hyderabad, World, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment