Follow KVARTHA on Google news Follow Us!
ad

തെലുങ്കാന സംസ്ഥാന രൂപീകരണത്തില്‍ പ്രതിഷേധിച്ച് ദക്ഷിണ ആന്ധ്രയില്‍ ബന്ദ്

തെലുങ്കാന സംസ്ഥാനം രൂപീകരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതില്‍ Hyderabad, State, Harthal, Congress, New Delhi, Lok Sabha, Resignation, Chief Minister, National,
ഹൈദരാബാദ്:  തെലുങ്കാന സംസ്ഥാനം രൂപീകരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതില്‍ പ്രതിഷേധിച്ച് ദക്ഷിണ ആന്ധ്രാപ്രദേശിലും തീരദേശങ്ങളിലും ബുധനാഴ്ച ബന്ദ് ആചരിക്കുന്നു. ഐക്യ ആന്ധ്ര സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത്. നിരത്തുകളില്‍  സര്‍ക്കാര്‍ ബസുകള്‍ പോലും ഓടാന്‍ അനുവദിക്കുന്നില്ല. സ്‌കൂളുകളും ബിസിനസ് സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നില്ല. ആന്ധ്രാപ്രദേശിലെ കോണ്‍ഗ്രസ് നേതാക്കളുടെ എതിര്‍പ്പ് മറികടന്നാണ് തെലുങ്കാന രൂപീകരിക്കാന്‍ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം തീരുമാനിച്ചത്.

തെലുങ്കാന പ്രഖ്യാപനത്തിനു മുമ്പായി ആന്ധ്രാപ്രദേശിലുള്ള 19 എം.പിമാരുമായി കേന്ദ്ര നേതൃത്വം സംസാരിച്ചിരുന്നു. പള്ളം രാജു, ചിരഞ്ജീവി തുടങ്ങിയ നേതാക്കള്‍ സംസ്ഥാന രൂപീകരണത്തില്‍ തങ്ങളുടെ ആശങ്കകള്‍ കേന്ദ്രത്തെ അറിയിക്കുകയും ചെയ്തു.  പ്രഖ്യാപനത്തിനു ശേഷം ഗുണ്ടൂരില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ലോക്‌സഭാ അംഗവുമായ റായപതി സാംബശിവ റാവു, ആന്ധ്രാപ്രദേശിനെ രണ്ടായി വിഭജിക്കുന്നതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി അംഗത്വവും എം.പി സ്ഥാനവും രാജി വെക്കുമെന്ന് അറിയിച്ചു. ജനങ്ങളുടെ താല്‍പര്യത്തിനെതിരായ തീരുമാനമാണിതെന്നും ഡല്‍ഹിയിലെത്തിയ ഉടന്‍ രാജി സമര്‍പിക്കുമെന്നും റാവു പറഞ്ഞു.

Andrapradesh, Hyderabad, State, Harthal, Congress, New Delhi, Lok Sabha, Resignation, പ്രദേശത്തു നിന്നുള്ള എം.പിമാരും കോണ്‍ഗ്രസ് മന്ത്രിമാരും ബുധനാഴ്ച മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡിയെ കാണാനുള്ള തീരുമാനത്തിലാണ്. രാജ്യത്തെ 29ാമത് സംസ്ഥാനമായി തെലുങ്കാന രൂപീകരിക്കുവാന്‍  യു.പി.എ ഏകോപനസമിതിയും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയും കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. സീ മാന്ദ്ര, റായല തെലുങ്കാന എന്നിങ്ങനെ രണ്ട് സംസ്ഥാനങ്ങളായാണ് വിഭജിക്കുക. പത്ത് വര്‍ഷത്തേയ്ക്ക് ഹൈദരാബാദ് ഇരു സംസ്ഥാനങ്ങള്‍ക്കും പൊതു തലസ്ഥാനമാകും. ഇതിനിടെ ആന്ധ്രക്ക് പുതിയ തലസ്ഥാനം വരും. ഇതോടെ ഹൈദരാബാദ് തെലുങ്കാനയുടെ മാത്രം തലസ്ഥാനമാകും.

Also Read: 
ബസ് യാത്രക്കിടെ തലപോസ്റ്റിലിടിച്ച് പരിക്കേറ്റ സ്‌കൂള്‍ വിദ്യാര്‍ത്ഥി മരിച്ചു

Keywords: Andrapradesh, Hyderabad, State, Harthal, Congress, New Delhi, Lok Sabha, Resignation, Chief Minister, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment