Follow KVARTHA on Google news Follow Us!
ad

സോളാര്‍ കേസില്‍ അന്വേഷണം സി.ബി.ഐക്ക് വിടുന്ന കാര്യം ബുധനാഴ്ച ഹൈക്കോടതി പരിഗണിക്കും

കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ സോളാര്‍ അഴിമതിക്കേസില്‍ സി.ബി.ഐ Kochi, High Court of Kerala, CBI, Report, Advocate, Criticism, Complaint, Politics, Remanded, Kerala,
കൊച്ചി: കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ സോളാര്‍ അഴിമതിക്കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ബുധനാഴ്ച പരിഗണിക്കും. നേരത്തെ  ഹര്‍ജി പരിഗണിച്ചപ്പോള്‍ സര്‍ക്കാര്‍ നടപടി റിപോര്‍ട്ട് സമര്‍പിച്ചിരുന്നു. ബുധനാഴ്ച ഹര്‍ജിയില്‍ വാദം തുടരും. സിബിഐ അന്വേഷണത്തെ കുറിച്ചുള്ള സര്‍ക്കാര്‍ നിലപാട് അഡ്വക്കേറ്റ് ജനറല്‍ ബുധനാഴ്ച കോടതിയെ ധരിപ്പിക്കുമെന്നാണ് കരുതുന്നത്.

Solar Corruption Case, Kochi, High Court of Kerala, CBI, Report, Advocate, Criticism, Complaint, ചീഫ് ജസ്റ്റിസ് അധ്യക്ഷയായ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. കോടതിയില്‍ സമര്‍പിച്ച സര്‍ക്കാര്‍ അനുകൂല പരാമര്‍ശങ്ങള്‍ അടങ്ങിയ സരിതയുടെ രേഖാമൂലമുള്ള പരാതി കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പരാതിയില്‍ പ്രതിപക്ഷ നിലപാടുകളെ സരിത രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

കേരളത്തിലെ മന്ത്രിമാരേയും രാഷ്ട്രീയ നേതാക്കളേയും  തന്നെയും ചേര്‍ത്ത്
കഥകള്‍ പ്രചരിപ്പിക്കുകയാണെന്നും സരിത പരാതിയില്‍ പറയുന്നു. വ്യാജചെക്ക് നല്‍കി കമ്പളിപ്പിച്ച കേസില്‍ സരിത എസ് നായരെ കോടതി, അടുത്ത മാസം 13 വരെ റിമാന്റ് ചെയ്തിരിക്കുകയാണ്. അതേസമയം മാധ്യമങ്ങളോട് സംസാരിക്കാന്‍ അനുവദിക്കണമെന്ന ബിജു രാധാകൃഷ്ണന്റെ ആവശ്യം കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ബിജുവിനെ കോടതി അടുത്തമാസം 13 വരെ റിമാന്റ് ചെയ്തു.

Also Read: 
മൊബൈലില്‍ വന്ന കോള്‍ നോക്കുന്നതിനിടെ സ്‌കൂള്‍ ജീവനക്കാരി ട്രെയിന്‍ തട്ടി മരിച്ചു

Keywords: Solar Corruption Case, Kochi, High Court of Kerala, CBI, Report, Advocate, Criticism, Complaint, Politics, Remanded, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment