Follow KVARTHA on Google news Follow Us!
ad

പതിനാറുകാരിക്ക് നീന്തലില്‍ ലോകറെക്കോഡ്

ലിത്വാനിയന്‍ താരം പതിനാറുകാരി റൂതയ്ക്ക് നീന്തലില്‍ ലോക റെക്കോഡ്. Barcelona, Record, Spain, Winner, Europe, America, World,
ബാഴ്‌സലോണ: ലിത്വാനിയന്‍ താരം പതിനാറുകാരി റൂതയ്ക്ക് നീന്തലില്‍ ലോക റെക്കോഡ്. സ്‌പെയിനിലെ ബാഴ്‌സലോണയില്‍ നടക്കുന്ന ലോക നീന്തല്‍ ചാമ്പ്യന്‍ഷിപ്പിലാണ് ഈ മിടുക്കി ലോകശ്രദ്ധ പിടിച്ചു പറ്റിയത്. 100 മീറ്റര്‍ ബ്രെസ്റ്റ് സ്‌ട്രോക്കില്‍ മത്സരിച്ചാണ് റൂത ലോക റെക്കോഡ് സ്വന്തമാക്കിയത്.

സെമിഫൈനല്‍  മത്സരത്തിലും യൂറോപ്യന്‍ റെക്കോഡ് തകര്‍ത്ത റൂത ഫൈനലിലും വിജയം ആവര്‍ത്തിക്കുകയായിരുന്നു.

നാലുവര്‍ഷം മുമ്പ് അമേരിക്കയുടെ ജെസീക്കാ ഹാന്‍ഡി കുറിച്ച സമയത്തേക്കാള്‍ 4.52 സെക്കന്‍ഡ് കൂടുതലായിരുന്നു ഇത്.

എന്നാല്‍ ഫൈനലില്‍ ഒരു മിനിറ്റ് 4.52 സെക്കന്‍ഡില്‍ നീന്തിയെത്തി ലോക റെക്കോഡ് സ്വന്തം പേരില്‍ കുറിക്കുകയായിരുന്നു ഈ മിടുക്കി. 2009 ഓഗസ്റ്റില്‍ വാഷിങ്ടണില്‍ ജെസീക്കാ ഹാന്‍ഡ് സ്ഥാപിച്ച ഒരു മിനിറ്റ് 4.45 സെക്കന്‍ഡിന്റെ റെക്കോഡാണ് റൂത തകര്‍ത്തത്.

Swimming, Barcelona, Record, Spain, Winner, Europe, America, World, Malayalam News, National നീന്തല്‍കുളത്തില്‍ റൂതയുടെ ആദ്യ റെക്കോഡാണിത്. 15ാം വയസില്‍ 11 ലിത്വാനിയന്‍ റെക്കോഡുകള്‍ തകര്‍ത്തുകൊണ്ടാണ് റൂത ശ്രദ്ധിക്കപ്പെട്ടത്. പിന്നീട്  ലണ്ടന്‍ ഒളിമ്പിക്‌സിലും സ്വര്‍ണം നേടുകയുണ്ടായി. ഇസ്താംബൂളില്‍ നടന്ന കഴിഞ്ഞ ലോക ചാമ്പ്യന്‍ ഷിപ്പില്‍ ഇരട്ട സ്വര്‍ണവും നേടിയിരുന്നു. ഇനി 50 മീറ്ററിലും   റൂത മല്‍സരിക്കുന്നുണ്ട്.

Also Read: 
കളഞ്ഞുകിട്ടിയ രണ്ടരപ്പവന്റെ സ്വര്‍ണാഭരണം ഉടമയ്ക്ക് നല്‍കി യുവാവ് മാതൃക കാട്ടി

Keywords: Swimming, Barcelona, Record, Spain, Winner, Europe, America, World, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment