Follow KVARTHA on Google news Follow Us!
ad

രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവ്

രൂപയുടെ മൂല്യത്തില്‍ വീണ്ടും ഇടിവ് സംഭവിച്ചു. രാവിലെ ഉണ്ടായ വ്യാപാരത്തില്‍ ഡോളറിനെ അപേക്ഷിച്ച് 61.07 എന്ന നിലയിലേക്കാണ് Rupee falls, Again, USD, Dollers, Sensex, National, Kerala News, International News, National News
മുംബൈ: രൂപയുടെ മൂല്യത്തില്‍ വീണ്ടും ഇടിവ് സംഭവിച്ചു. രാവിലെ ഉണ്ടായ വ്യാപാരത്തില്‍ ഡോളറിനെ അപേക്ഷിച്ച് 61.07 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്. ചൊവ്വാഴ്ച വിപണി ഡോളറിന് 106 പൈസ വര്‍ധിച്ച് 60.47 രൂപയിലാണു ക്ലോസ് ചെയ്തത്. മൂന്നാഴ്ചയ്ക്കുള്ളില്‍ രൂപയ്ക്ക് നേരിടുന്ന ഏറ്റവും വലിയ ഇടിവാണ് ഇത്. ചൊവ്വാഴ്ച റിസര്‍വ് ബാങ്ക് വായ്പാ അവലോകനം നടത്തിയെങ്കിലും പലിശനിരക്കുകളില്‍ ഒരു മാറ്റവും വരുത്തിയിരുന്നില്ല.

Rupee falls, Again, USD, Dollers, Sensex, Nationalപലിശനിരക്കില്‍ മാറ്റം വരുത്താത്തതും പ്രതീക്ഷിത ജി.ഡി.പി. വളര്‍ച്ചാനിരക്ക് അഞ്ചരശതമാനത്തിലേക്കു താഴ്ത്തിയതുമാണ് രൂപയ്ക്കു വിനയായത്. രൂപയുടെ മൂല്യത്തകര്‍ച്ച ഓഹരി വിപണിയെയും ബാധിച്ചിട്ടുണ്ട്. ഓഹരി വിപണിയും തകര്‍ച്ച നേരിടുകയാണ്. സെന്‍സെക്‌സ് രാവിലെ 147.86 പോയിന്റ് താഴ്ന്ന് 19,200.48 ലാണ് വ്യാപാരം ആരംഭിച്ചത്.

Keywords: Rupee falls, Again, USD, Dollers, Sensex, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment