Follow KVARTHA on Google news Follow Us!
ad

മാധ്യമ പ്രദര്‍ശനം: സരിതാ നായരുടെ പരാതി പോലീസിനെ വെട്ടിലാക്കും

കഴിഞ്ഞ ഒരു മാസത്തോളമായി സോളാര്‍ തട്ടിപ്പു കേസിലെ പ്രതി എന്ന നിലയില്‍ തന്നെ മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നത് Saritha S. Nair, Police, Media, Case, Kerala, Solar Cheating Case
തിരുവനന്തപുരം: കഴിഞ്ഞ ഒരു മാസത്തോളമായി സോളാര്‍ തട്ടിപ്പു കേസിലെ പ്രതി എന്ന നിലയില്‍ തന്നെ മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നത് വിലക്കണം എന്ന സരിതാ എസ്. നായരുടെ ആവശ്യം സര്‍ക്കാരിനെയും പോലീസിനെയും വെട്ടിലാക്കും.

സോളാര്‍ തട്ടിപ്പു കേസിലെ പ്രതികളെ ഉള്‍പ്പെടെ കസ്റ്റഡിയിലുള്ള വിവിധ പ്രതികളെ ടി.വി. ചാനല്‍ ക്യാമറകള്‍ക്കും പത്ര ഫോട്ടോഗ്രാഫര്‍മാരുടെ മുന്നിലും പ്രദര്‍ശിപ്പിക്കുന്നതുവഴി പോലീസ് തന്നെ നിയമം ലംഘിക്കുന്നുവെന്നതാണു കാരണം. സരിത കഴിഞ്ഞ ദിവസം കോടതിക്ക് എഴുതി നല്‍കിയ പരാതിയിലാണ് തന്നെ മാധ്യമങ്ങള്‍ക്കും നാട്ടുകാര്‍ക്കും മുന്നില്‍ പ്രദര്‍ശന വസ്തുവാക്കുന്നത് തടയണം എന്ന് അഭ്യര്‍ത്ഥിച്ചത്. മുമ്പും പല കേസുകളിലും പ്രതിസ്ഥാനത്തുള്ളവരെ ഇങ്ങനെ മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നതിനെതിരേ അവരുടെ അഭിഭാഷകര്‍ കോടതിയോട് പരാതിപ്പെട്ടിട്ടുണ്ട്. എന്നാല്‍ പൊലീസ് അതേ രീതി തുടരുകയാണ്.

2011ലെ പോലീസ് ആക്റ്റിലെ് നിര്‍ദേശത്തിനു വിരുദ്ധമാണ് ഈ പ്രദര്‍ശനം എന്ന് പല പോലീസ് ഉദ്യോഗസ്ഥര്‍ക്കും അറിയില്ലെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. അങ്ങനെ ചെയ്യുന്നത് നിയമവിരുദ്ധമാണെന്നു തിരിച്ചറിവുള്ള ഉന്നത ഉദ്യോഗസ്ഥര്‍ മൗനം പാലിക്കുകയുമാണ്. സരിതാ നായരുടെ പരാതി പരിഗണിച്ച് കോടതി നടപടിയെടുക്കാനോ വിമര്‍ശിക്കാനോ തുനിഞ്ഞാല്‍ സംസ്ഥാന പോലീസ് മേധാവിയായിരിക്കും കുടുങ്ങുക.

കസ്റ്റഡിയിലുള്ള പ്രതിയെ സംസ്ഥാന പോലീസ് മേധാവിയുടെ അനുമതിയില്ലാതെ ക്യാമറകള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കരുതെന്നാണ് പോലീസ് ആക്റ്റിലെ നിര്‍ദേശം. ഒരു കേസിലെയും പ്രതിയെ മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ അന്വേഷണോദ്യോഗസ്ഥര്‍ ഡിജിപിയുടെ അനുമതി വാങ്ങാറില്ലെന്നാണു വിവരം. മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രതിയെ പ്രദര്‍ശിപ്പിക്കുന്നത് കീഴ്‌വഴക്കമായിപ്പോയതുകൊണ്ട് പോലീസ് ആക്ട് നോക്കുകുത്തിയായി മാറുകയാണുണ്ടായിരിക്കുന്നത്.

പോലീസ്  ഉദ്യോഗസ്ഥന്റെ കര്‍ത്തവ്യങ്ങളും ഉത്തരവാദിത്തങ്ങളും സംബന്ധിച്ചു വിശദീകരിക്കുന്ന പോലീസ് ആക്ടിലെ അഞ്ചാം അധ്യായം ഇതു സംബന്ധിച്ച് വ്യക്തമായ വിശദീകരണമാണു നല്‍കുന്നത്. 'പത്രങ്ങളിലോ ഏതെങ്കിലും ദൃശ്യ മാധ്യമങ്ങളിലോ പ്രസിദ്ധീകരിക്കുന്നതിനു വേണ്ടി സംസ്ഥാന പോലീസ് മേധാവിയുടെ അനുമതിയില്ലാതെ കസ്റ്റഡിയിലുള്ള വ്യക്തികളെ പ്രദര്‍ശിപ്പിക്കാനോ അവരുടെ ഫോട്ടോ എടുക്കുന്നത് അനുവദിക്കാനോ പത്രസമ്മേളനം നടത്തുവാനോ പാടുള്ളതല്ല' ഈ അധ്യായത്തിലുള്‍പ്പെട്ട 31-ാം വകുപ്പിന്റെ മൂന്നാം ഉപവകുപ്പ് പറയുന്നു.

ഇതിന്റെ നഗ്നമായ ലംഘനമാണ് കസ്റ്റഡിയിലുള്ള പ്രതികളെ മാധ്യമങ്ങളുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കുന്ന ഇപ്പോഴത്തെ പോലീസ് രീതിയെന്നാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇക്കാര്യത്തില്‍ സരിതാ നായര്‍ നല്‍കിയ പരാതിയില്‍ അവര്‍ ഉറച്ചു നില്‍ക്കുകയും തന്റെ സ്വകാര്യത സംരക്ഷിക്കണം എന്ന് കോടതിയില്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുകയും ചെയ്താല്‍ പോലീസ് വിശദീകരണം നല്‍കേണ്ടി വരുമെന്ന് നിയമ വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
Saritha S. Nair, Police, Media, Case, Kerala, Solar Cheating Case
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിയമസഭയില്‍ അവതരിപ്പിച്ച് ചര്‍ച്ച ചെയ്തു പാസാക്കിയ നവീകരിച്ച പോലീസ് ആക്ടിലെ ഈ വകുപ്പ് പാലിക്കാന്‍ അന്നു മുതല്‍ ഇതേ വരെ പോലീസ് ശ്രമിച്ചിട്ടില്ല എന്നതുകൊണ്ടാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ഇതേ രീതി തുടര്‍ന്നതെന്നാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്.

Also read:
പാളം മുറിച്ചു കടക്കുന്നതിനിടെ 3-ാം ക്ലാസ് വിദ്യാര്‍ത്ഥി ട്രെയിന്‍ എഞ്ചിന്‍തട്ടി മരിച്ചു

Keywords: Saritha S. Nair, Police, Media, Case, Kerala, Solar Cheating Case, Police 'Exhibition'; Saitha's complaint is against the police, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment