Follow KVARTHA on Google news Follow Us!
ad

എന്‍.ഐ.എ. കുറ്റപത്രത്തില്‍ സ്വാമി അസിമാനന്ദ ഇല്ല

മലേഗാവ് സ്‌ഫോടനം ഉള്‍പ്പടെ നിരവധി അക്രമങ്ങള്‍ക്കു പിന്നില്‍ ഹിന്ദുത്വശക്തികളാണെന്നു വെളിപ്പെടുത്തിയ സ്വാമി അസിമാനന്ദയെ എന്‍.ഐ.എ കുറ്റപത്രത്തില്‍നിന്ന് ഒഴിവാക്കി. NIA, Swami Aseemanand, Malegaon blasts, National, Kerala News, International News, National News
ന്യൂഡല്‍ഹി: മലേഗാവ് സ്‌ഫോടനം ഉള്‍പ്പടെ നിരവധി അക്രമങ്ങള്‍ക്കു പിന്നില്‍ ഹിന്ദുത്വശക്തികളാണെന്നു വെളിപ്പെടുത്തിയ സ്വാമി അസിമാനന്ദയെ എന്‍.ഐ.എ. കുറ്റപത്രത്തില്‍നിന്ന് ഒഴിവാക്കി. 2006ലെ മലേഗാവ് സ്‌ഫോടനക്കേസില്‍ അടുത്തിടെ സമര്‍പ്പിച്ച കുറ്റപത്രത്തില്‍നിന്നാണ് അസിമാനന്ദയെ ഒഴിവാക്കിയിരിക്കുന്നത്. മലേഗാവ് സ്‌ഫോടനത്തില്‍ അസിമാനന്ദയ്ക്കു പങ്കില്ലെന്നാണ് എന്‍.ഐ.എ. കരുതുന്നത്.
NIA, Swami Aseemanand, Malegaon blasts, National, Kerala News, International News
സ്‌ഫോടനത്തിനുശേഷം മാത്രമാണ് സ്വാമി ഇക്കാര്യം അറിഞ്ഞിരിക്കുന്നതെന്നാണ് എന്‍.ഐ.എ. വിലയിരുത്തല്‍. ആര്‍.എസ്.എസ്. പ്രചാരക് ആയിരുന്ന കൊല്ലപ്പെട്ട സുനില്‍ ജോഷിയാണ് സ്‌ഫോടനങ്ങള്‍ക്കു പിന്നില്‍ സംഘപരിവാറാണെന്ന് തന്നെ അറിയിച്ചതെന്ന് അസിമാനന്ദ മൊഴി നല്‍കിയിരുന്നു.

എന്നാല്‍ അജ് മീര്‍ ദര്‍ഗ ഉള്‍പ്പെടെയുള്ള സ്‌ഫോടനങ്ങളിലെല്ലാം അസിമാനന്ദ സജീവമായ പങ്കുവഹിക്കുകയും ചെയ്തിരുന്നതായി എന്‍.ഐ.എ അറിയിച്ചു. 2010ലാണ് അജ്മീര്‍ ദര്‍ഗ, ഹൈദരാബാദ്, സംജോതാ എക്‌സ്പ്രസ് സ്‌ഫോടനങ്ങളുടെ പേരില്‍ ഗുജറാത്തിലെ വനവാസി കല്യാണ്‍ ആശ്രമം തലവനായിരുന്ന സ്വാമി അസിമാനന്ദ അറസ്റ്റിലാവുന്നത്.

Keywords: NIA, Swami Aseemanand, Malegaon blasts, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment