Follow KVARTHA on Google news Follow Us!
ad

മുംബൈ റോഡുകളിലെ കുഴി: ബിഎംസി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ രാജിവെച്ചു

മുംബൈ: മുംബൈ റോഡുകളില്‍ താറുമാറായതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ബിഎംസി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ രാഹുല്‍ ശെവാലെ രാജിവെച്ചു. National news, Mumbai, Blaming, Former, Additional Municipal Commissioner, Aseem Gupta, Last week, Pathetic condition, Mumbai's roads, Chairman of the Brihanmumbai Municipal Corporation, Standing Committee, Rahul Shevale,
മുംബൈ: മുംബൈ റോഡുകളില്‍ താറുമാറായതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ബിഎംസി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ രാഹുല്‍ ശെവാലെ രാജിവെച്ചു. എന്നാല്‍ ശിവസേനാ മേധാവി ഉദ്ദവ് താക്കറേ രാജ്യ നിരസിച്ചു. മഴ ശക്തിപ്രാപിച്ചതോടെ മുംബൈ മുനിസിപ്പാലിറ്റിയുടെ പരിധിയില്‍ വരുന്ന റോഡുകള്‍ തോടുകളായതോടെയാണ് ഭരണപക്ഷത്തിനുനേരെ ജനവികാരമുയരുകയായിരുന്നു. മുന്‍ അഡീഷണല്‍ മുനിസിപ്പല്‍ കമ്മീഷണര്‍ അസീം ഗുപ്തയെ പഴിചാരി ആരോപണങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ രാഹുല്‍ ശെവാലെ ശ്രമം നടത്തി. ഇത് രൂക്ഷവിമര്‍ശനത്തിന് കാരണമായിരുന്നു. എന്നാല്‍ റോഡുകള്‍ താറുമാറായതിന് ജനങ്ങളോട് ശിവസേന എക്‌സിക്യൂട്ടീവ് ക്ഷമാപണം നടത്തിയതോടെ രാഹുല്‍ ശെവാലെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജി സമര്‍പ്പിക്കുകയായിരുന്നു.

അതേസമയം രാജി സ്വീകരിക്കാന്‍ ശിവസേന നേതാവ് ഉദ്ദവ് താക്കറേ തയ്യാറായില്ല. രാജിവെക്കേണ്ട സമയം ഇതല്ല. മനശക്തി വീണ്ടെടുത്ത് ഉത്തരവാദിത്വങ്ങള്‍ പൂര്‍ത്തിയാക്കേണ്ട സമയമാണിത് എന്നായിരുന്നു ഉദ്ദവ് താക്കറേയുടെ മറുപടി.

National news, Mumbai, Blaming, Former, Additional Municipal Commissioner, Aseem Gupta, Last week, Pathetic condition, Mumbai's roads, Chairman of the Brihanmumbai Municipal Corporation, Standing Committee, Rahul Shevale,
അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ മുംബൈയിലെ റോഡുകള്‍ മികച്ച നിലവാരത്തിലുള്ള റോഡുകളായി മാറ്റുമെന്ന് യുവസേന നേതാവും ഉദ്ദവ് താക്കറേയുടെ മകനുമായ ആദിത്യ താക്കറേ അറിയിച്ചു. കുറഞ്ഞ തുകയ്ക്ക് കരാര്‍ ഏറ്റെടുക്കുന്നവര്‍ക്ക് റോഡ് നിര്‍മ്മാണം നല്‍കുന്ന നിയമവ്യവസ്ഥിതിയെ അദ്ദേഹം വിമര്‍ശിച്ചു. പലപ്പോഴും കുറഞ്ഞ തുകയ്ക്ക് കരാന്‍ ഏറ്റെടുക്കുന്നവര്‍ക്ക് ഗുണനിലവാരമുള്ള റോഡുകള്‍ നിര്‍മ്മിക്കാന്‍ കഴിയില്ലെന്നും ആദിത്യ താക്കറേ പറഞ്ഞു.

SUMMARY: Mumbai: After blaming former Additional Municipal Commissioner Aseem Gupta last week for the pathetic condition of Mumbai's roads, the Chairman of the Brihanmumbai Municipal Corporation's Standing Committee, Rahul Shevale, sent his resignation to Shiv Sena chief Uddhav Thackeray on Tuesday.

Keywords: National news, Mumbai, Blaming, Former, Additional Municipal Commissioner, Aseem Gupta, Last week, Pathetic condition, Mumbai's roads, Chairman of the Brihanmumbai Municipal Corporation, Standing Committee, Rahul Shevale,

Post a Comment