Follow KVARTHA on Google news Follow Us!
ad

14 കാരിക്കു നേരെ അമ്മയുടെ കാമുകന്റെ പീഡനശ്രമം

വാടാനപ്പള്ളിയില്‍ പതിനാലു വയസ്സുള്ള പെണ്‍കുട്ടിയ്ക്കു നേരെ പീഡന ശ്രമം.Thrissur, Minor girls, Rape, Mother, Police, Arrest, Report, Kerala,
തൃശ്ശൂര്‍: വാടാനപ്പള്ളിയില്‍ പതിനാലു വയസ്സുള്ള പെണ്‍കുട്ടിയ്ക്കു നേരെ പീഡന ശ്രമം. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മ യശോദ(38) യെയും അവരുടെ കാമുകനെ(സുനില്‍-42 ) യും പോലീസ് അറസ്റ്റ് ചെയ്തു. വാടാനപ്പള്ളി എസ്.ഐ സന്ദീപ്, അഡീഷണല്‍ എസ്.ഐ രാമനാഥന്‍, സി.പി.ഒ.മാരായ സൂരജ്, ഗോപകുമാര്‍, മിനി എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് നടന്നത്.  തൃശ്ശൂര്‍ വാടാനപ്പള്ളിയിലാണ് സംഭവം.

Thrissur, Minor girls, Rape, Mother, Police, Arrest, Report, Kerala, Malayalam News, National Newsഭര്‍ത്താവ് നേരത്തെ മരിച്ച യശോദ ഒന്നിച്ച് ജോലി ചെയ്യുന്ന  കൊല്ലാങ്കി സുനിലുമായി പ്രണയത്തിലായിരുന്നു.  കെട്ടിടം പണിക്കാരനായ  സുനില്‍ യശോദയുടെ വീട്ടിലെ നിത്യ സന്ദര്‍ശകനായിരുന്നു.  മൂന്ന് പെണ്‍മക്കളുള്ള യശോദയെ മൂത്ത മകളെ സുനില്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടും പ്രതികരിക്കാന്‍ കൂട്ടാക്കാത്തതിനാണ് അറസ്റ്റ് ചെയ്തത്. ചിലങ്ക ബീച്ച് റോഡിലാണ് ഇവര്‍ താമസിക്കുന്നത്. എന്നാല്‍ സുനിലിന്റെ പീഡന ശ്രമത്തിനിടെ ഓടി രക്ഷപ്പെട്ട പെണ്‍കുട്ടി അടുത്ത വീട്ടിലെത്തി വിവരം
പറയുകയായിരുന്നു.

തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിച്ചതിനെ തുടര്‍ന്ന്  സ്ഥലത്തെത്തുകയും പെണ്‍കുട്ടിയെ കൗണ്‍സലിംഗ് നടത്തുകയും ചെയ്തു. പിന്നീട് ഇവരുടെ റിപോര്‍ട്ട് പ്രകാരം പുതിയ ജുവനൈല്‍ ആക്ട് പ്രകാരം പ്രതികളെ അറസ്റ്റു ചെയ്യുകയായിരുന്നു.

 വൈദ്യപരിശോധന നടത്തിയ ശേഷം പെണ്‍കുട്ടിയ തൃശ്ശൂരിലെ നിര്‍ഭയ മഹിളാ മന്ദിരത്തിലെത്തിച്ചു. മൂത്തമകളെ പീഡിപ്പിക്കുമ്പോള്‍ അമ്മ മൗനം പാലിച്ചതിനാല്‍ വീട്ടില്‍ നിന്ന് മറ്റു രണ്ടു പെണ്‍കുട്ടികളേയും നിര്‍ഭയയിലേക്കു മാറ്റി പാര്‍പിക്കാന്‍ പോലീസ് ശ്രമിക്കുന്നുണ്ട്. അറസ്റ്റിലായ കാമുകന്‍ സുനിലിന് മൂന്ന് മക്കളുണ്ട്.  ജൂവനൈല്‍ ആക്ട് പ്രകാരം സുനിലിനും യശോദയ്ക്കും എതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.

Also Read: 
പാളം മുറിച്ചു കടക്കുന്നതിനിടെ 3-ാം ക്ലാസ് വിദ്യാര്‍ത്ഥി ട്രെയിന്‍ എഞ്ചിന്‍തട്ടി മരിച്ചു

Keywords: Thrissur, Minor girls, Rape, Mother, Police, Arrest, Report, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment