Follow KVARTHA on Google news Follow Us!
ad

മംനൂണ്‍ ഹുസൈന്‍ പാക്കിസ്ഥാന്റെ 12ാം പ്രസിഡന്റ്

പാക്കിസ്ഥാന്റെ പന്ത്രണ്ടാം പ്രസിഡന്റായി മംനൂണ്‍ ഹുസൈനെ തിരഞ്ഞെടുത്തു. Mamnoon Hussain, New Pakistani president, PML(N), National, Kerala News, International News
ഇസ്‌ലാമാബാദ്: പാക്കിസ്ഥാന്റെ പന്ത്രണ്ടാം പ്രസിഡന്റായി മംനൂണ്‍ ഹുസൈനെ തിരഞ്ഞെടുത്തു. പാക്കിസ്ഥാനിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ പാക്കിസ്ഥാന്‍ മുസ്‌ലീം ലീഗ് -നവാസ് വിഭാഗത്തിന്റെ സ്ഥാനാര്‍ഥിയായിരുന്നു മംനൂണ്‍ ഹുസൈന്‍.

പാര്‍ലമെന്റിലും പ്രവിശ്യാ അസംബ്ലികളിലും ഒരേസമയം നടന്ന വോട്ടിംഗില്‍ 433 ഇലക്ടറല്‍ കോളജ് വോട്ടുകള്‍ ഹുസൈന്‍ നേടി. എന്നാല്‍ പിടിഐ സ്ഥാനാര്‍ഥി റിട്ടയേര്‍ഡ് ജസ്റ്റീസ് വജിഹുദ്ദീന്‍ അഹമ്മദിന് 78 വോട്ടുകള്‍ മാത്രമാണ് നേടാനായത്. പാര്‍ലമെന്റില്‍ നിന്നു തന്നെ മംനൂണ്‍ ഹുസൈന് 277 വോട്ടുകള്‍ ലഭിച്ചു. പഞ്ചാബ് നിയമസഭയില്‍ നിന്ന് 60 ഇലക്ടറല്‍ വോട്ടുകളും ബലൂചിസ്ഥാന്‍ അസംബ്ലിയില്‍ നിന്ന് 55 വോട്ടുകളും സിന്ധ് നിയമസഭയില്‍ നിന്ന് 25 വോട്ടുകളും ഖൈബര്‍ പക്തൂംഖ്‌വ അസംബ്ലിയില്‍ നിന്ന് 21 വോട്ടുകളും മംനൂണ്‍ ഹുസൈന്‍ നേടി.

Mamnoon Hussain, New Pakistani president, PML(N)പോളിംഗ് തീയതി നേരത്തെയാക്കിയതില്‍ പ്രതിഷേധിച്ച് പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചിരുന്നു. നിലവിലെ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുടെ കാലാവധി സെപ്റ്റംബര്‍ എട്ടിന് അവസാനിക്കും. വിഭജനത്തിന് മുന്‍പ് ഇന്ത്യന്‍ പ്രദേശമായിരുന്ന ആഗ്രയില്‍ ജനിച്ച മംനൂണ്‍ ഹുസൈന്‍ നവാസ് ഷെരീഫിന്റെ വലംകൈയ്യായിരുന്നു.

Keywords: Mamnoon Hussain, New Pakistani president, PML(N), National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment