Follow KVARTHA on Google news Follow Us!
ad

സല്‍വ വധക്കേസ്: പ്രതിക്ക് വധശിക്ഷ

പൂക്കോട്ടുംപാടം ചുള്ളിയോട് ഒന്‍പതു വയസുകാരിയായ മദ്രസ വിദ്യാര്‍ഥിനി Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
മഞ്ചേരി: പൂക്കോട്ടുംപാടം ചുള്ളിയോട് ഒന്‍പതു വയസുകാരിയായ മദ്രസ വിദ്യാര്‍ഥിനി സല്‍വ പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ പ്രതിക്ക് വധശിക്ഷ വിധിച്ചു. മഞ്ചേരി ജില്ലാ സെഷന്‍സ് കോടതിയാണ് പ്രതി പാലാപറമ്പത്ത് അബ്ദുല്‍ നാസറിന് വധശിക്ഷ വിധിച്ചത്. കേസില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന്  കഴിഞ്ഞദിവസം കോടതി കണ്ടെത്തിയിരുന്നു. കൊലപാതകം, ബലാത്സംഗം എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്.

ഇതില്‍ കൊലപാതകത്തിന് വധശിക്ഷയും ബലാല്‍സംഗത്തിന് ഏഴു വര്‍ഷത്തെ തടവുശിക്ഷയുമാണ്  വിധിച്ചത്. പ്രതിക്ക് കേസില്‍ അപ്പീല്‍ സമര്‍പിക്കാന്‍ 30 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ബുധനാഴ്ച 11മണിക്ക് കോടതി ചേര്‍ന്ന്  20 മിനിറ്റിനുള്ളില്‍ തന്നെ ശിക്ഷാ വിധി പുറപ്പെടുവിക്കുകയായിരുന്നു. വിധി കേള്‍ക്കാന്‍ സല്‍വയുടെ ബന്ധുക്കളും എത്തിയിരുന്നു.

Manjeri, Salva, Madrasa Student, Rape, Killed, Rape, Kerala, Malayalam News, National News,
2012 ഏപ്രില്‍ നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചുള്ളിയോട് പൊന്നാങ്കല്ല് മുരിക്കുംകാടന്‍ സക്കീറിന്റെയും സുഹ്‌റയുടെയും നാല് മക്കളില്‍ ഇളയവളായ സല്‍വയെ (ഒമ്പത്) മദ്രസക്ക് സമീപമുള്ള വീടിന്റെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രാവിലെ മദ്രസയിലേക്ക് പോയ സല്‍വ തൊട്ടടുത്ത വീട്ടിലെ കൂട്ടികാരി വരാത്തതിനാല്‍
അവളെ അന്വേഷിച്ചാണ് നാസറിന്റെ വീട്ടിലെത്തിയത്.

 സല്‍വ നാസറിന്റെ വീട്ടിലെത്തിയപ്പോള്‍ അയാളുടെ ഭാര്യയും മക്കളും അവിടെയില്ലായിരുന്നു. ഈ അവസരം മുതലെടുത്ത് നാസര്‍ ബാലികയെ ബാലാത്സംഗം ചെയ്യുകയായിരുന്നു. എന്നാല്‍ കുട്ടി ഇക്കാര്യം വീട്ടിലറിയിക്കുമെന്ന് പറഞ്ഞതോടെ കഴുത്തില്‍ തുണി മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.

Also Read: 
വിദ്യാര്‍ത്ഥിനിയെ നാലംഗസംഘം വഴിയില്‍ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തി

Keywords: Manjeri, Salva, Madrasa Student, Rape, Killed, Rape, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment