Follow KVARTHA on Google news Follow Us!
ad

അടിവസ്ത്രത്തില്‍ ഒളിപ്പിച്ചു കടത്തിയ ഒന്നരക്കോടിയുടെ സ്വര്‍ണം പിടിച്ചു

തിരുവനന്തപുരം വിമാനത്താവളത്തില്‍ ഒന്നരക്കോടിയുടെ സ്വര്‍ണവേട്ട. Gold Seized, Thiruvananthapuram, Airport, 5KG, National, Kerala News, International News, National News

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ ഒന്നരക്കോടിയുടെ സ്വര്‍ണവേട്ട. ദുബൈയില്‍ നിന്നുള്ള എമിറേറ്റ്‌സ് വിമാനത്തില്‍ വന്ന യുവാക്കളുടെ കൈയില്‍ നിന്ന് ഒന്നര കോടി രൂപ വിലമതിക്കുന്ന അഞ്ച് സ്വര്‍ണക്കട്ടികളാണ് പിടിച്ചെടുത്തത്.

ഒരു കിലോ വീതമുളള അഞ്ച് സ്വര്‍ണക്കട്ടികളാണ് ഇവര്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്. ആലപ്പുഴ സ്വദേശി നൗഷാദ്, പാലക്കാട് സ്വദേശി മുനീര്‍ എന്നിവരെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. സോക്‌സിലും അടിവസ്ത്രത്തിലുമായി സ്വര്‍ണക്കട്ടികള്‍ ഒളിപ്പിച്ച് കടത്തുന്നതിനിടെയാണ് ഇവരെ പിടികൂടിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്.


Keywords: Gold Seized, Thiruvananthapuram, Airport, 5KG, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment