Follow KVARTHA on Google news Follow Us!
ad

ഇറാനില്‍ ഇന്ത്യന്‍ മല്‍സ്യതൊഴിലാളികള്‍ അറസ്റ്റില്‍: സര്‍ക്കാരുകള്‍ ഇടപെടണമെന്ന് കരുണാനിധി

ചെന്നൈ: ഇറാനില്‍ അറസ്റ്റിലായ 16 ഇന്ത്യന്‍ മല്‍സ്യബന്ധന തൊഴിലാളികളെ മോചിപ്പിക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്ന് ഡി.എം.കെ നേതാവ് എം.കരുണാനിധി. National news, Chennai, DMK, President, M Karunanidhi, Today, Urged, Central and state governments, Take, Prompt action, Towards, Release, 16 fishermen, Currently, Lodged, Jail, Iran.
ചെന്നൈ: ഇറാനില്‍ അറസ്റ്റിലായ 16 ഇന്ത്യന്‍ മല്‍സ്യബന്ധന തൊഴിലാളികളെ മോചിപ്പിക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്ന് ഡി.എം.കെ നേതാവ് എം.കരുണാനിധി. സമുദ്രാതിര്‍ത്തി ലംഘിച്ചതിനാണ് ഇവര്‍ അറസ്റ്റിലായത്. തമിഴ്‌നാട് സ്വദേശികളായ 16 പേരും സൗദി അറേബ്യയിലെ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരാണ്.

ഇവരുടെ മോചനത്തിനായി കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി മന്‍ മോഹന്‍ സിംഗിന് കത്തയച്ചിരുന്നു. അതേസമയം കേന്ദ്രത്തിന്റെ ധനസഹായത്തിനായി കാത്തുനില്‍ക്കേണ്ടതില്ലെഞ്ഞും തൊഴിലാളികളുടെ മോചനത്തിനായി ആവശ്യം വരുന്ന തുക തമിഴ്‌നാട് സര്‍ക്കാര്‍ തന്നെ നല്‍കണമെന്നുമാണ് കരുണാനിധിയുടെ ആവശ്യം.

സമുദ്രാതിര്‍ത്തി ലംഘിച്ച കുറ്റത്തിന് മല്‍സ്യത്തൊഴിലാളികളെ ഇറാന്‍ കോടതി 6 മാസം തടവിന് വിധിച്ചിരുന്നു. കൂടാതെ 5,750 യുഎസ് ഡോളര്‍ പിഴ അടക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

National news, Chennai, DMK, President, M Karunanidhi, Today, Urged, Central and state governments, Take, Prompt action, Towards, Release, 16 fishermen, Currently, Lodged, Jail, Iran.അതേസമയം പിടിയിലായ മല്‍സ്യത്തൊഴിലാളികളുടെ കുടുംബാംഗങ്ങള്‍ തന്നെ വന്ന് കണ്ടപ്പോള്‍ മാത്രമാണ് സംഭവത്തെകുറിച്ച് അറിഞ്ഞതെന്ന ജയലളിതയുടെ പ്രതികരണത്തെ കരുണാനിധി രൂക്ഷമായി വിമര്‍ശിച്ചു. സംസ്ഥാനത്ത് ഒരു ഫിഷറീസ് വകുപ്പും വകുപ്പിന് സ്വന്തമായി ഒരു മന്ത്രിയുമുണ്ടായിട്ടും സംഭവം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടാതെ പോയത് നിര്‍ഭാഗ്യകരമായി പോയെന്നും അദ്ദേഹം പറഞ്ഞു.

SUMMARY: Chennai: DMK President M Karunanidhi today urged the Central and state governments to take prompt action towards the release of 16 fishermen who are currently lodged in a jail in Iran.

Keywords: National news, Chennai, DMK, President, M Karunanidhi, Today, Urged, Central and state governments, Take, Prompt action, Towards, Release, 16 fishermen, Currently, Lodged, Jail, Iran.

Post a Comment