Follow KVARTHA on Google news Follow Us!
ad

തെലുങ്കാന സംസ്ഥാന രൂപീകരണം: കോണ്‍ഗ്രസ് എം.പി. രാജിവെച്ചു

തെലുങ്കാന സംസ്ഥാന രൂപീകരണത്തില്‍ പ്രതിഷേധിച്ച് ആന്ധ്രപ്രദേശിലെ കോണ്‍ഗ്രസ് എംപി രാജിവെച്ചു. New Delhi, M.P, Resigned, State, UPA, Congress, National, Telangana, Haidrabad, Cleared, Formation, Hyderabad, World, Malayalam News, National News, Kerala News
ഹൈദരാബാദ്: തെലുങ്കാന സംസ്ഥാന രൂപീകരണത്തില്‍ പ്രതിഷേധിച്ച് ആന്ധ്രപ്രദേശിലെ കോണ്‍ഗ്രസ് എം.പി. രാജിവെച്ചു. ഗുണ്ടൂര്‍ മണ്ഡലത്തിലെ എം.പി. രായപതി സാംബശിവ റാവുവാണ് രാജി വച്ചത്. ചൊവ്വാഴ്ച്ച വൈകിട്ട് ഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയാണ് തെലുങ്കാനയുടെ രൂപീകരണം സംബന്ധിച്ച സുപ്രധാനതീരുമാനം കൈക്കൊണ്ടത്.

ആന്ധ്രപ്രദേശിനെ വിഭജിച്ചു രൂപീകരിക്കുന്ന തെലുങ്കാനയുടെയും ശിഷ്ടസംസ്ഥാനമായ ആന്ധ്രയുടെയും തലസ്ഥാനം പത്തുവര്‍ഷത്തേക്കു ഹൈദരാബാദ് ആയിരിക്കും. ഭരണഘടനാനുസൃതമായി നിശ്ചിത സമയപരിധിക്കുള്ളില്‍ സംസ്ഥാനം രൂപീകരിക്കണമെന്നു പ്രമേയത്തിലൂടെ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. ആറുമാസത്തിനകം സംസ്ഥാനരൂപീകരണം പൂര്‍ത്തിയാകും. വിഷയം ചര്‍ച്ച ചെയ്യാന്‍ ബുധനാഴ്ച
കേന്ദ്രമന്ത്രിസഭയുടെ പ്രത്യേക യോഗം ചേരാനിരിക്കെയാണ് എം.പിയുടെ രാജി.

ആന്ധ്രപ്രദേശിലെ 23 ജില്ലകളില്‍ പത്തെണ്ണമാണു പുതിയ സംസ്ഥാനത്തിനു കീഴില്‍വരുക.
New Delhi, M.P, Resigned, State, UPA, Congress, National, Telangana, Haidrabad
ആഡിലാബാദ്, കരിംനഗര്‍, ഖമ്മം, മെഹ്ബൂബ് നഗര്‍, മേഡക്, നല്‍ഗൊണ്ട, നിസാമാബാദ്, രംഗറെഡ്ഡി, വാറംഗല്‍ ജില്ലകള്‍ക്കുപുറമേ ഹൈദരാബാദും പുതിയ സംസ്ഥാനത്തിന്റെ ഭാഗമാകും. ദശകങ്ങള്‍ നീണ്ട സമരങ്ങള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കുമൊടുവിലാണ് രാജ്യത്തെ 29-ാമതു സംസ്ഥാനമായി തെലുങ്കാന പിറവികൊള്ളുന്നത്.

Keywords: New Delhi, M.P, Resigned, State, UPA, Congress, National, Telangana, Haidrabad, Cleared, Formation, Hyderabad, World, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment