Follow KVARTHA on Google news Follow Us!
ad

ദുബൈയില്‍ നിന്നും ഇന്ത്യയിലെത്താന്‍ 5500 രൂപ

ദുബൈ: ഈദുല്‍ ഫിത്തര്‍ പ്രമാണിച്ച് നാട്ടിലേയ്ക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. Gulf news, Air Arabia, Offer, India, Dubai, Idul-Fitre, Discount, Mumbai, Chennai, Goa, Ahmmedabad, Jaipur
ദുബൈ: ഈദുല്‍ ഫിത്തര്‍ പ്രമാണിച്ച് നാട്ടിലേയ്ക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. കേവലം 5,500 രൂപ ചിലവഴിച്ചാല്‍ ദുബൈയില്‍ നിന്നും ഇന്ത്യയിലെത്താം. എയര്‍ അറേബ്യയാണ് പ്രവാസികള്‍ക്ക് സന്തോഷം പകരുന്ന ഓഫര്‍ നല്‍കിയിരിക്കുന്നത്. മുംബൈ, ചെന്നൈ, ഗോവ, അഹമ്മദാബാദ്, ജയ്പൂര്‍ തുടങ്ങിയ നഗരങ്ങളിലേയ്ക്കുള്ള യാത്രകള്‍ക്കാണ് ഓഫര്‍ ലഭ്യമാവുക.

പരിമിതകാലത്തേക്ക് മാത്രമാണ് ഈ ഓഫര്‍ നല്‍കിയിരിക്കുന്നത് അതുകൊണ്ടുതന്നെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത് . രണ്ടു ദിവസത്തിനകം ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഓഫര്‍ ലഭ്യമാകുന്നത്.

Gulf news, Air Arabia, Offer, India, Dubai, Idul-Fitre, Discount, Mumbai, Chennai, Goa, Ahmmedabad, Jaipurഇത്തരത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ആഗസ്റ്റ് 11 മുതല്‍ സെപ്തംബര്‍ 30 വരെ ഈ നിരക്കില്‍ യാത്ര ചെയ്യാം. വളരെ പരിമിതമായ സീറ്റുകള്‍ മാത്രമാണ് നിലവില്‍ ഉള്ളത് . വേനല്‍കാലത്തെ തിരക്ക് പ്രമാണിച്ചാണ് എയര്‍ അറേബ്യ നിരക്കുകള്‍ വെട്ടിക്കുറച്ചത് എന്നാല്‍ മലയാളികള്‍ക്ക് ഈ ഓഫര്‍ എത്രമാത്രം ഗുണകരമാകുമെന്ന് കാര്യത്തില്‍ നിശ്ചയമില്ല.

Also read:
പോലീസിന്റെ ഫേസ് ബുക്ക് പേജിന് വമ്പന്‍ ഹിറ്റ്

Keywords: Gulf news, Air Arabia, Offer, India, Dubai, Idul-Fitre, Discount, Mumbai, Chennai, Goa, Ahmmedabad, Jaipur

Post a Comment