Follow KVARTHA on Google news Follow Us!
ad

സംഘപരിവാര്‍ ഹര്‍ത്താല്‍ ഭാഗികം: അങ്ങിങ്ങ് അക്രമം

സംഘപരിവാര്‍ സംഘടനകള്‍ തിരുവനന്തപുരത്ത് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഭാഗികം. BJP Harthal, Thiruvananthapuram, MG College, Bomb, Malayalam News, National News, Kerala News, International News

തിരുവനന്തപുരം: സംഘപരിവാര്‍ സംഘടനകള്‍ തിരുവനന്തപുരത്ത് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഭാഗികം. തിരുവനന്തപുരം എം.ജി. കോളജില്‍ തിങ്കളാഴ്ച ഉണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ചാണ് സംഘപരിവാര്‍ സംഘടനകള്‍ ഹര്‍ത്താല്‍ നടത്തിയത്. കടകമ്പോളങ്ങള്‍ പൂര്‍ണമായി അടഞ്ഞു കിടന്നു. സ്വകാര്യ ബസുകള്‍ ഓടിയില്ലെങ്കിലും കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വീസ് നടത്തി.

കഴക്കൂട്ടം, ശ്രീകാര്യം, പോങ്ങാമൂട്, പാപ്പനംകോട്, ബാലരാമപുരം എന്നിവിടങ്ങളില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നേരെ ഹര്‍ത്താല്‍ അനുകൂലികള്‍ കല്ലെറിഞ്ഞു. രണ്ടിടങ്ങളില്‍ ഡ്രൈവര്‍മാര്‍ക്ക് കല്ലേറില്‍ പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ മുഖംമൂടി ധരിച്ചെത്തിയ അഞ്ചംഗ സംഘം കോളജ് പരിസരത്ത് ബോംബെറിഞ്ഞ് പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. അഞ്ച് നാടന്‍ ബോംബെറിഞ്ഞതില്‍ മൂന്നെണ്ണം കോളജ് പരിസരത്ത് വീണ് പൊട്ടി. മൈതാനത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ ചില്ലുകളും കോളജിന്റെ ജനല്‍ ചില്ലുകളും അക്രമി സംഘം തകര്‍ത്തു.

BJP Harthal, Thiruvananthapuram, MG College, Bomb, Malayalam Newsഅധ്യാപകരെയടക്കം കയ്യേറ്റം ചെയ്‌തെന്നും ആരോപണമുണ്ടായിരുന്നു. അക്രമങ്ങള്‍ അഴി ച്ചുവിട്ടതിനെക്കുറിച്ച് അന്വേഷിക്കണമെന്നും, പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുന്ന നടപടിയില്‍ പ്രതിഷേധിച്ചുമാണ് ബി.ജെ.പി, ഹിന്ദു ഐക്യവേദി, ആര്‍.എസ്.എസ്, ബി.എം.എസ്, എ.ബി.വി.പി. തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തില്‍ ഹര്‍ത്താല്‍ ആചരിച്ചത്.

Also read:
ബസ് യാത്രക്കിടെ തലപോസ്റ്റിലിടിച്ച് പരിക്കേറ്റ സ്‌കൂള്‍ വിദ്യാര്‍ത്ഥി മരിച്ചു

Keywords: BJP Harthal, Thiruvananthapuram, MG College, Bomb, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment