Follow KVARTHA on Google news Follow Us!
ad

കോടീശ്വരിയുമായി വിവാഹമുറപ്പിച്ച യുവാവ് കൊല്ലപ്പെട്ടു: സഹോദരീ ഭര്‍ത്താവ് പ്രതികൂട്ടില്‍

ദുബൈ: കോടീശ്വരിയായ വധു, പ്രണയം, സാധാരണക്കാരനായ കാമുകന്‍, വിവാഹാലോചന, കൊലപാതകം, ഒരു ബോളീവുഡ് ചിത്രത്തിന്റെ രസക്കൂട്ടുകള്‍ ഒത്തുചേര്‍ന്ന സംഭവത്തിന്റെ വിചാരണ നടക്കുകയാണ് ദുബൈ ക്രിമിനല്‍ കോടതിയില്‍. Gulf news, 31-year-old, Bus driver, Allegedly, Killed, Compatriot, SK, Disposed, Body, Want, Victim, Marry,
ദുബൈ: കോടീശ്വരിയായ വധു, പ്രണയം, സാധാരണക്കാരനായ കാമുകന്‍, വിവാഹാലോചന, കൊലപാതകം, ഒരു ബോളീവുഡ് ചിത്രത്തിന്റെ രസക്കൂട്ടുകള്‍ ഒത്തുചേര്‍ന്ന സംഭവത്തിന്റെ വിചാരണ നടക്കുകയാണ് ദുബൈ ക്രിമിനല്‍ കോടതിയില്‍. ഭാര്യാ സഹോദരിയുടെ കാമുകനെ കൊലപ്പെടുത്തിയ കുറ്റത്തിന് ജയിലില്‍ കഴിയുകയാണ് സഹോദരീ ഭര്‍ത്താവ്. 31കാരനായ ബസ് ഡ്രൈവറാണ് തന്റെ നാട്ടുകാരനായ (ഇന്ത്യ) മറ്റൊരു യുവാവിനെ കൊലപ്പെടുത്തിയത്.

ഭിമമായ സ്വത്തിന്റെ അവകാശികളായിരുന്നു യുവാവിന്റെ ഭാര്യയും ഭാര്യാ സഹോദരിയും. ദുബൈയില്‍ ജോലിനോക്കുന്നതിനിടയിലാണ് യുവാവ് കോടീശ്വരിയായ യുവതിയുമായി പ്രണയത്തിലകപ്പെട്ടത്. തുടര്‍ന്ന് ഇരുവരും വിവാഹിതരായി. ഇവരുടെ ജീവിതം നല്ലരീതിയില്‍ മുന്നോട്ടുപോകുന്നതിനിടയിലാണ് ഭാര്യാ സഹോദരി തന്റെ നാട്ടുകാരനായ മറ്റൊരു യുവാവുമായി പ്രണയത്തിലാണെന്ന് പ്രതി അറിയുന്നത്. ഇവരുടെ പ്രണയം വിവാഹത്തിന്റെ വക്കിലെത്തി.

Gulf news, 31-year-old, Bus driver, Allegedly, Killed, Compatriot, SK, Disposed, Body, Want, Victim, Marry,കഴിഞ്ഞ ഫെബ്രുവരിയില്‍ ദുബൈയിലെ നാദ് ശെബ4ല്‍ നിന്നും പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെടുത്തതോടെയാണ് പ്രണയകഥ ദുരന്തകഥയായി മാറിയത് പുറം ലോകമറിഞ്ഞത്. ഭാരിച്ച സ്വത്ത് പങ്കുവെയ്ക്കപ്പെടാതിരിക്കാന്‍ ഭാര്യാ സഹോദരി വിവാഹം കഴിക്കാനിരുന്ന യുവാവിനെ പ്രതി കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. വീല്‍ സ്പാനര്‍ കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയ യുവാവിന്റെ വയറിലും കഴുത്തിലും സ്‌ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തുകയായിരുന്നു.

കേസിന്റെ സാക്ഷി വിസ്താരം പൂര്‍ത്തിയായി. ഏഴ് സാക്ഷികളാണ് ഉള്ളത്. സെപ്റ്റംബര്‍ 24ന് വിധി പ്രഖ്യാപിക്കും.

Also read:
പോലീസിന്റെ ഫേസ് ബുക്ക് പേജിന് വമ്പന്‍ ഹിറ്റ്

SUMMARY: A case being heard in the Dubai Criminal Court has all the makings of a Bollywood potboiler - an Indian wedding comprisng a rich bride, poor groom, massive inheritance and a gruesome murder.

Keywords: Gulf news, 31-year-old, Bus driver, Allegedly, Killed, Compatriot, SK, Disposed, Body, Want, Victim, Marry,

Post a Comment