Follow KVARTHA on Google news Follow Us!
ad

ഉച്ചഭക്ഷണത്തില്‍ ചത്തപല്ലി: 76 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

ചത്ത പല്ലി വീണ സ്‌കൂളിലെ ഉച്ചഭക്ഷണം കഴിച്ച 76 വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. Jaipur, Bhilwara, mid-day meal tragedy, Govt.’s food security schemes, Food, Poison, Tragedy, Bihar
ജയ്പുര്‍: ചത്ത പല്ലി വീണ സ്‌കൂളിലെ ഉച്ചഭക്ഷണം കഴിച്ച 76 വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജസ്ഥാനിലെ ഭില്‍വാര ജില്ലയിലെ ബനേഡയിലാണ് സംഭവമുണ്ടായത്. ഭക്ഷണം കഴിച്ചതിനു ശേഷം വിദ്യാര്‍ഥികളില്‍ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഭക്ഷണത്തില്‍ ചത്ത പല്ലിയെ കണ്ടെത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍, ഉച്ചഭക്ഷണ പദ്ധതിയുടെ ചുമതലയുള്ള അധ്യാപകന്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്തതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ഭക്ഷണം പാകം ചെയ്ത മൂന്നു ജീവനക്കാരെയും സ്‌കൂളില്‍നിന്നും പുറത്താക്കി. ഉച്ചഭക്ഷണം കഴിച്ചതിനെത്തുടര്‍ന്ന് ആഴ്ച്ചകള്‍ക്കു മുമ്പ് ബീഹാറിലെ ഒരു സ്‌കൂളില്‍ 23 ഓളം കുട്ടികള്‍ മരിക്കാനിടയായിരുന്നു.

Keywords: Jaipur, Bhilwara, mid-day meal tragedy, Govt.’s food security schemes, Food, Poison, Tragedy, Bihar, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment