ബദരീനാഥില്‍ 1,000 പേര്‍ കുടുങ്ങിക്കിടക്കുന്നു; 1,800 പേരെ കാണാതായി

ഡെറാഡൂണ്‍: സൈന്യവും അര്‍ദ്ധസൈനീക വിഭാഗവും കഠിനപ്രയത്‌നം നടത്തിയിട്ടും ബദരീനാഥില്‍ 1,000 പേര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. കഴിഞ്ഞ 14 ദിവത്തിനുള്ളില്‍ 1,00,000ത്തിലധികം പേരെയാണ് സൈന്യം സുരക്ഷിതമായി രക്ഷപ്പെടുത്തിയത്. ഒടുവില്‍ ലഭിച്ച റിപോര്‍ട്ട് അനുസരിച്ച് 1,800 പേരെ കാണാതായിട്ടുണ്ട്.

പുണ്യസ്ഥലങ്ങളായ ബദരീനാഥ്, ഹര്‍സില്‍ എന്നിവിടങ്ങളില്‍ നിന്നും കഴിഞ്ഞ 24 മണിക്കൂറില്‍ എയര്‍ഫോഴ്‌സിന്റേയും സൈന്യത്തിന്റേയും ഹെലികോപ്റ്ററുകളുടെ സഹായത്തോടെ 650 പേരെ സൈന്യം രക്ഷപ്പെടുത്തി. സൈനീക ക്യാമ്പുകളില്‍ രക്ഷാപ്രവര്‍ത്തകരെ കാത്തുകഴിയുന്നവര്‍ക്ക് വെള്ളവും ഭക്ഷണവും മറ്റ് അത്യാവശ്യവസ്തുക്കളും എത്തിച്ചുനല്‍കുന്നുണ്ട്.

കാണാതായവരെ കണ്ടെത്താനും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ കണ്ടെത്താനുമുള്ള എല്ലാ ശ്രമങ്ങളും സര്‍ക്കാര്‍ നടത്തുമെന്ന് കഴിഞ്ഞ ദിവസം ഡെറാഡൂണിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ പറഞ്ഞു. താഴ്വരയില്‍ നിന്നും ലഭിച്ച മൃതദേഹങ്ങള്‍ കേദാര്‍നാഥില്‍ സംസ്‌ക്കരിച്ചുകൊണ്ടിരിക്കുകയാണ്. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംസ്‌ക്കാരം ആരംഭിച്ചത്.

വെള്ളിയാഴ്ച രക്ഷാപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുമെന്നായിരുന്നു അധികൃതര്‍ നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍ ബദരീനാഥില്‍ ഇനിയും ജനങ്ങള്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. സൈനീകരും ദുരിതാശ്വാസസേനാ വിഭാഗങ്ങളും ജീവന്‍ പണയം വെച്ചുനടത്തുന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ ഭാഗത്തുനിന്നും വന്‍ ജനപിന്തുണയാണ് ലഭിക്കുന്നത്.

National news, Dehradun, Army, Air Force, Paramilitary forces, Successfully, Managed, Rescue, Over 100,000 people, Flood-ravaged, Uttarakhand, 14 days.
SUMMARY: Dehradun: The Army, the Air Force and paramilitary forces have successfully managed to rescue over 100,000 people from flood-ravaged Uttarakhand in the last 14 days. Even as rescue efforts enter their final stages, more than 1000 people are still awaiting rescue in Badrinath. Another 1800 are reported missing.

Keywords: National news, Dehradun, Army, Air Force, Paramilitary forces, Successfully, Managed, Rescue, Over 100,000 people, Flood-ravaged, Uttarakhand, 14 days.

Post a Comment

Previous Post Next Post