ഉത്തരാഖണ്ഡിലെ മരണസംഖ്യ: യുപിഎ സര്‍ക്കാര്‍ രാജ്യത്തെ വിഢിയാക്കുന്നു

ഗാസിയാബാദ്: ഉത്തരാഖണ്ഡിലുണ്ടായ പ്രളയത്തില്‍ ജീവന്‍ നഷ്ടമായവരുടെ കണക്കുകൊണ്ട് യുപിഎ സര്‍ക്കാര്‍ രാജ്യത്തെ വിഢിയാക്കുകയാണെന്ന് ബിജെപി അദ്ധ്യക്ഷന്‍ രാജ്‌നാഥ് സിംഗ് പറഞ്ഞു. ദുരന്തത്തിന് ശേഷം ഞാന്‍ ആദ്യമായി ഉത്തരാഖണ്ഡില്‍ പോയപ്പോള്‍ പ്രളയമുണ്ടായ സ്ഥലങ്ങളെക്കുറിച്ച് നന്നായി അറിയാവുന്ന പ്രദേശവാസികള്‍ പറഞ്ഞത് 5,000 പേരെങ്കിലും മരണപ്പെട്ടിട്ടുണ്ടാകാം എന്നാണ്. അപ്പോഴും സര്‍ക്കാര്‍ മരണസംഖ്യ 100 മുതല്‍ 150 വരെ ആണെന്നാണ് പറഞ്ഞിരുന്നത്. ഉത്തരാഖണ്ഡിലുണ്ടായ കൂട്ടക്കുരുതിയുടെ പുറത്ത് ആരും രാഷ്ട്രീയം കളിക്കരുതെന്നാണ് എനിക്ക് പറയാനുള്ളത്. ദുരന്തത്തിനിരയായവര്‍ക്ക് എല്ലാ സഹായങ്ങളുമെത്തിക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ ഒത്തുചേരണമെന്നാണ് എന്റെ ആഗ്രഹം സിംഗ് പറഞ്ഞു.

ഒടുവിലത്തെ റിപോര്‍ട്ടുകളനുസരിച്ച് ബദരീനാഥില്‍ 1,000 പേര്‍ കുടുങ്ങിയതായാണ് വിവരം. 2000 പേരെ കാണാതായി ചില ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. റോഡ്‌വ്യോമ മാര്‍ഗങ്ങളിലൂടെ ഇതുവരെ 1,04,687 പേരെ രക്ഷപ്പെടുത്തി.

കാണാതായവരെ കണ്ടെത്താനും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ കണ്ടെത്താനുമുള്ള എല്ലാ ശ്രമങ്ങളും സര്‍ക്കാര്‍ നടത്തുമെന്ന് കഴിഞ്ഞ ദിവസം ഡെറാഡൂണിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ പറഞ്ഞു. താഴ്വരയില്‍ നിന്നും ലഭിച്ച മൃതദേഹങ്ങള്‍ കേദാര്‍നാഥില്‍ സംസ്‌ക്കരിച്ചുകൊണ്ടിരിക്കുകയാണ്. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംസ്‌ക്കാരം ആരംഭിച്ചത്.

 National news, Dehradun, Army, Air Force, Paramilitary forces, Successfully, Managed, Rescue, Over 100,000 people, Flood-ravaged, Uttarakhand, 14 days.വെള്ളിയാഴ്ച രക്ഷാപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുമെന്നായിരുന്നു അധികൃതര്‍ നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍ ബദരീനാഥില്‍ ഇനിയും ജനങ്ങള്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. സൈനീകരും ദുരിതാശ്വാസസേനാ വിഭാഗങ്ങളും ജീവന്‍ പണയം വെച്ചുനടത്തുന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ ഭാഗത്തുനിന്നും വന്‍ ജനപിന്തുണയാണ് ലഭിക്കുന്നത്.

SUMMARY: Ghaziabad: Bharatiya Janata Party President Rajnath Singh on Saturday accused the Congress-led UPA Government of bluffing the country over the number of lives lost in the recent Uttarakhand flash floods.

Keywords: National news, Dehradun, Army, Air Force, Paramilitary forces, Successfully, Managed, Rescue, Over 100,000 people, Flood-ravaged, Uttarakhand, 14 days.

Post a Comment

Previous Post Next Post