കശ്മീരില്‍ സുരക്ഷാ സൈന്യത്തിന്റെ വെടിയേറ്റ് രണ്ട് യുവാക്കള്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: കശ്മീരില്‍ സുരക്ഷാ സൈന്യത്തിന്റെ വെടിയേറ്റ് രണ്ട് യുവാക്കള്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച പുലര്‍ച്ചെ 3.30ന് ബന്ദിപോര ജില്ലയിലെ സുംബാല്‍ ഏരിയയിലാണ് സംഭവം നടന്നത്. നിര്‍ഭാഗ്യകരമായ സംഭവമെന്നാണ് യുവാക്കളുടെ മരണത്തെക്കുറിച്ച് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി മുഹമ്മദ് അക്ബര്‍ ലോണ്‍ പ്രതികരിച്ചത്.

ഇര്‍ഫാന്‍ അഹ്മദ് ഗനെ, ഇര്‍ഷാദ് അഹമദ് ദര്‍ എന്നീ യുവാക്കളാണ് മരിച്ചത്. സൈന്യത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ച് പ്രദേശവാസികള്‍ പ്രതിഷേധ പ്രകടനം നടത്തി. യാതൊരു പ്രകോപനവുമില്ലാതെയാണ് സൈന്യം യുവാക്കള്‍ക്ക് നേരെ വെടിയുതിര്‍ത്തതെന്ന് ഗ്രാമീണര്‍ ആരോപിച്ചു.

അതേസമയം യുവാക്കളില്‍ ഒരാളുടെ മരണം സൈന്യത്തിന്റെ വെടിയേറ്റാണെന്ന ആരോപണം സൈനീക ഉദ്യോഗസ്ഥര്‍ ശരിവെച്ചെങ്കിലും രണ്ടാമത്തെയാളുടെ മരണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ അവര്‍ തയ്യാറായില്ല. ഒരു സംഘം ആളുകള്‍ സൈന്യത്തിന്റെ ആംബുലന്‍സിന് തീവെക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് വെടിയുതിര്‍ത്തിയതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

പ്രദേശത്ത് തീവ്രവാദി സാന്നിധ്യമുണ്ടെന്ന ഇന്റലിജന്‍സ് റിപോര്‍ട്ടിനെതുടര്‍ന്ന് തിരച്ചില്‍ നടത്തുന്നതിനിടയില്‍ അജ്ഞാതരില്‍ നിന്നും സൈന്യത്തിനുനേര്‍ക്ക് വെടിവെപ്പുണ്ടായി. അതിനെ പ്രതിരോധിക്കാന്‍ സൈന്യം തിരിച്ചും വെടിയുതിര്‍ത്തു. ഇതിനിടയില്‍ ഒരു യുവാവ് കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നാണ് നിഗമനം.

പിന്നീട് മണിക്കൂറുകള്‍ക്ക് ശേഷം ഡോക്ടര്‍മാരും ജീവനക്കാരുമായി മടങ്ങിയ സൈനീക ആംബുലന്‍സ് ആക്രമിക്കാന്‍ ജനക്കൂട്ടം ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് സൈന്യം വെടിവെക്കുകകയും ഈ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയുമായിരുന്നു.

National news, Srinagar, Locals, Protesting, Sumbal region, Kashmir, Death, Two youths, Wee hours, Sunday.SUMMARY: Srinagar: The locals are protesting in the Sumbal region of Kashmir following the death of two youths in the wee hours of Sunday. The two youths were allegedly shot dead by the security forces in Sumbal area of north Kashmir's Bandipora district.

Keywords: National news, Srinagar, Locals, Protesting, Sumbal region, Kashmir, Death, Two youths, Wee hours, Sunday.

Post a Comment

Previous Post Next Post