Follow KVARTHA on Google news Follow Us!
ad

സോളാര്‍ തട്ടിപ്പ്: മുഖ്യമന്ത്രിയുടെ രാജി അനിവാര്യമെന്ന് പിണറായി

സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജി അനിവാര്യമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ Thiruvananthapuram, Pinarayi Vijayan, Chief Minister, Oommen Chandy, Resignation, Case, Accused, Allegation, Kerala, Politics, Solar, Kerala News
തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജി അനിവാര്യമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. സോളാര്‍ കേസ് അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പടികടന്ന് അകത്തേക്ക് കടന്നു കഴിഞ്ഞിരിക്കുകയാണെന്നും മുഖ്യമന്ത്രി തല്‍സ്ഥാനത്ത് തുടരുന്നത് സോളാര്‍ അന്വേഷണത്തെ വഴിമുട്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസ് തട്ടിപ്പിനായി ഉപയോഗിച്ചുവെന്നത് ഇതിനോടകം തെളിഞ്ഞിട്ടുണ്ട്. രാജി ധാര്‍മ്മിക പ്രശ്‌നമല്ല, നിയമപരമായ കാര്യമാണ്. താന്‍ പണം നല്‍കിയത് മുഖ്യമന്ത്രിക്കും കൂടിയാണെന്ന് ശ്രീധരന്‍ നായര്‍ പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. ഉമ്മന്‍ചാണ്ടിയുടെ രാജിക്കായി പ്രക്ഷോഭം ശക്തമാക്കുമെന്നും തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പിണറായി കൂട്ടിച്ചേര്‍ത്തു.

Thiruvananthapuram, Pinarayi Vijayan, Chief Minister, Oommen Chandy, Resignation, Case, Accused, Allegation, Keralaമാധ്യമങ്ങള്‍ തെളിവുകള്‍ പുറത്തുകൊണ്ടു വന്നപ്പോള്‍ മാത്രമാണ് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തയ്യാറായത്. കേസില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും പിണറായി ആവശ്യപ്പെട്ടു.

ജോസ് തെറ്റയിലിനെതിരെ ആവശ്യമായ നടപടികള്‍ എടുക്കുന്നുണ്ട്. തെറ്റയില്‍ വിഷയത്തില്‍ അനാവശ്യമായ പുകമറ സൃഷ്ടിക്കാനാണ് ശ്രമമെന്നും പിണറായി കുറ്റപ്പെടുത്തി.

Keywords: Thiruvananthapuram, Pinarayi Vijayan, Chief Minister, Oommen Chandy, Resignation, Case, Accused, Allegation, Kerala, Politics, Solar, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment