മലയാളി ഹൗസിനെതിരെ മുംബൈ ഹൈക്കോടതിയില്‍ ഹര്‍ജി


മുംബൈ: മലയാളി ഹൗസിനെതിരെ മുബൈയില്‍ കേസും ഫയല്‍ ചെയ്തു. ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ സൂര്യ ടി.വി സംപ്രേഷണം ചെയ്യുന്ന റിയാലിറ്റി ഷോ ആയ മലയാളി ഹൗസിനെതിരെ ബിഗ് ബോസ് റിയാലിറ്റി ഷോ നിര്‍മാതാക്കളാണ് കേസുമായി രംഗത്തുവന്നത്. ബിഗ് ബോസ് റിയാലിറ്റി ഷോയുടെ നിര്‍മാണ കമ്പനിയായ എന്‍ഡമോള്‍ ഗ്രൂപ്പാണ് മുംബൈ ഹൈക്കോടതിയില്‍ കേസ് കൊടുത്തിരിക്കുന്നത്.

പകര്‍പ്പാവകാശ ലംഘന നിയമപ്രകാരം മലയാളി ഹൗസിന്റെ സംപ്രേഷണം നിര്‍ത്തണമെന്നാണ് ബിഗ് ബോസ് റിയാലിറ്റി ഷോ നിര്‍മാതാക്കളുടെ ആവശ്യം. 1999-ല്‍ എന്‍ഡമോള്‍ നെതര്‍ലന്‍ഡ് ബി.വി എന്ന ടെലിവിഷന്‍ കമ്പനിയാണ് ആദ്യമായി ബിഗ് ബ്രദര്‍ എന്ന റിയാലിറ്റി ഷോ അവതരിപ്പിച്ചതെന്നും ബിഗ് ബ്രദറിന്റെ ഇന്ത്യന്‍ പതിപ്പാണ് കളേഴ്‌സ് ടിവിയില്‍ സംേ്രപഷണം ചെയ്യുന്ന ബിഗ് ബോസെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

Mumbai, High Court, plea, National, Malayali House, Sun Network, Kerala News, International News, National News, Gulf News, Health News
മലയാളി ഹൗസ് നിര്‍മാതാക്കളായ സണ്‍ നെറ്റ്‌വര്‍ക്ക്, വേദാന്ദ എന്റര്‍ടെയ്ന്‍മെന്റ് എന്‍ഡമോളിലെ രണ്ട് മുന്‍ജീവനക്കാര്‍ എന്നിവര്‍ക്കെതിരെയാണ് കോടതിയില്‍ പരാതി നല്‍കിയിട്ടുള്ളത്. എന്‍ഡമോള്‍ ഇന്ത്യ െ്രെപവറ്റ് ലിമിറ്റഡിലെ രണ്ട് ജീവനക്കാര്‍ വേദാന്ത എന്റര്‍ടെയ്ന്‍മെന്റില്‍ ജോലിയില്‍ പ്രവേശിച്ചെന്നും, ബിഗ് ബോസിന്റെ പല രഹസ്യവിവരങ്ങളും മലയാളി ഹൗസിനായി ചോര്‍ത്തിയെന്നുമാണ് മുംബൈയിലെ പ്രമുഖ അഭിഭാഷകരായ നായിക് ആന്‍ഡ് കമ്പനി മുഖേന നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്.

നേരത്തെ സദാചാര വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് വനിതാ കമ്മീഷനടക്കം നിരവധി സംഘടനകള്‍ രംഗത്തുവന്നിരുന്നു. ഇതിനിടയിലാണ് മലയാളി ഹൗസിനെതിരെ മറ്റൊരു നിയമ നടപടിയുമായി ബിഗ് ബോസ് റിയാലിറ്റി ഷോ നിര്‍മാതാക്കള്‍ രംഗത്തുവന്നിരിക്കുന്നത്.Keywords: Mumbai, High Court, plea, National, Malayali House, Sun Network, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

Previous Post Next Post