സോളാര്‍ കേസില്‍ ശാലുമേനോനെ പ്രതിയാക്കണം: പി.സി. ജോര്‍ജ്

കോട്ടയം: സോളാര്‍ പാനല്‍ തട്ടിപ്പ് കേസില്‍ നടി ശാലുമേനോനെ പ്രതിയാക്കണമെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ്ജ് . സോളാര്‍ തട്ടിപ്പുകേസിലെ മുഖ്യ പ്രതി ബിജു രാധാകൃഷ്ണന്‍ ജനങ്ങളെ വഞ്ചിച്ചു നേടിയ പണത്തിന്റെ പങ്ക് നടി ശാലുമേനോനും കൈപറ്റിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ശാലു മേനോനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ അത് ജനങ്ങളോട് കാണിക്കുന്ന ഏറ്റവും വലിയ വഞ്ചനയാവുമെന്നും ജോര്‍ജ്ജ് കോട്ടയത്ത് പറഞ്ഞു.

സരിതയുമായി കുറ്റകരമായ ബന്ധം ജോപ്പന് ഉണ്ടായിരുന്നു. ഉപ്പു തിന്നവന്‍
 Solar Panel Case, Shalu Menon, Biju Radhakrishinanവെള്ളം കുടിക്കണം. സോളാര്‍ പാനല്‍ തട്ടിപ്പുകേസിലെ  മുഴുവന്‍ പങ്കാളികളും അറസ്റ്റിലാകണമെന്നും ജോര്‍ജ്ജ് പറഞ്ഞു. കൊറിയന്‍ കമ്പനിയുടെ പേരിലുള്ള പദ്ധതി തട്ടിപ്പാണ്. ഇവിടെ കൊറിയക്കാരാരുമില്ലെന്നും അങ്ങനെ ഒരു കമ്പനിയുമില്ലെന്നും പി.സി ജോര്‍ജ് പറഞ്ഞു. കണ്ണൂര്‍ കിന്‍ഫ്ര പാര്‍ക്കില്‍ നടപ്പാക്കുന്ന 600 കോടി രൂപയുടെ സോളാര്‍ പദ്ധതിയില്‍ വന്‍ അഴിമതിയാണെന്നും  പി.സി.ജോര്‍ജ്ജ്  ആരോപിച്ചിരുന്നു.

Keywords: Solar Panel Case, Shalu Menon, Biju Radhakrishinan,Kottayam, Actress, P.C George, Corruption, Arrest, Accused, Kerala, National News,Inter National News, World News, Gulf News, Gold News,Educational News, Sports News.

Post a Comment

Previous Post Next Post