Follow KVARTHA on Google news Follow Us!
ad

സ്വപ്നങ്ങള്‍ ചിറകറ്റു; നൗഷാദ് ഇനി കണ്ണീരോര്‍മ

ജന്‍മനാടായ തിരുവനന്തപുരം പെരുമാതുറ പുതുകുറുച്ചിയെ ടൂറിസം ഭൂപടത്തിലെത്തിക്കണമെന്ന മോഹം ബാക്കിയാക്കി നൗഷാദ് മടങ്ങി. Noushad, Para glider, Missing, Thiruvananthapuram, Flight Attempt, Kerala News, International News, National News, Gulf News
തിരുവനന്തപുരം: ജന്‍മനാടായ തിരുവനന്തപുരം പെരുമാതുറ പുതുകുറുച്ചിയെ ടൂറിസം ഭൂപടത്തിലെത്തിക്കണമെന്ന മോഹം ബാക്കിയാക്കി നൗഷാദ് മടങ്ങി. പാരാഗൈ്ളഡിങ്ങിനിടെ കടലില്‍ കാണാതായ പവര്‍പാരാഗൈ്ളഡര്‍ പരിശീലകന്‍ കഴക്കൂട്ടം വടക്കുംഭാഗം വലിയവിളവീട്ടില്‍ നൗഷാദിന്‍െറ (47) മൃതദേഹം ശനിയാഴ്ച ഖബറടക്കി. നൗഷാദിന് യാത്രാമൊഴിയേകാന്‍ നാടുമുഴുവന്‍ പള്ളിയിലേക്ക് ഒഴുകിയെത്തി. അഴുകിയ നിലയിലായിരുന്നു മൃതദേഹം.

തിങ്കളാഴ്ച വൈകുന്നേരം 4.30ന് പരിശീലനത്തിനിടെ യന്ത്രം തകരാറിലായാണ് നൗഷാദിനെ കടലില്‍ കാണാതായത്. പോലീസും കോസ്റ്റ് ഗാര്‍ഡും നേവിയും വ്യാഴാഴ്ച വരെ തെരച്ചില്‍ നടത്തിയിട്ടും കണ്ടത്തൊന്‍ കഴിയാതിരുന്ന മൃതദേഹം വെള്ളിയാഴ്ച വൈകുന്നേരത്തോടെ നാട്ടുകാരാണ് കണ്ടെത്തിയത്. നൗഷാദ് കടലില്‍ വീണ പെരുമാതുറ മുതലപ്പൊഴിക്ക് സമീപം ഒറ്റപ്പന തീരത്ത് മണ്ണില്‍ പുതഞ്ഞ നിലയില്‍ വെള്ളിയാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. തീരത്തടുപ്പിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് കടലില്‍വീണ്ടും ഒലിച്ചുപോയ മൃതദേഹം ശനിയാഴ്ച പുലര്‍ച്ചെ ആറിന് പുതുക്കുറിച്ചി ക്രിസ്ത്യന്‍ പള്ളിക്ക് പിറകില്‍ അടിയുകയായിരുന്നു.

കടലില്‍ വീഴുമ്പോള്‍ ഉണ്ടായിരുന്ന 40 കിലോ ഭാരമുള്ള ഗൈ്ളഡിങ് യന്ത്രസാമഗ്രികള്‍ ശരീരത്തില്‍ ഉണ്ടായിരുന്നു. 1975 ല്‍ ഗള്‍ഫില്‍ ജോലിക്കായി പോയ നൗഷാദ് ജോലിക്കിടെ റാസല്‍ഖൈമയില്‍ നിന്നാണ് പവര്‍ പാരാഗൈ്ളഡിംഗില്‍ പരിശീലനം നേടിയത്. ഇന്ത്യയില്‍ അപൂര്‍വമായ പവര്‍പാരാഗൈ്ളഡിംഗ് രംഗത്തെ സാധ്യതകള്‍ തേടിയാണ് പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തിയത്.

Noushad, Para glider, Missing, Thiruvananthapuram, Flight Attempt, Kerala News, International News, National News, Gulf News, Health Newsപ്രവാസജീവിതത്തിലെ സമ്പാദ്യവും വസ്തുവിറ്റുകിട്ടിയ പണവുമെല്ലാം ഉപയോഗിച്ചാണ് യന്ത്രസാമഗ്രികള്‍ വാങ്ങിയത്. പുതുകുറുച്ചിയില്‍ ടൂറിസം സാധ്യത ലക്ഷ്യമിട്ട് ഒരു സൊസെറ്റിയും രൂപവത്കരിച്ചിരുന്നു. ഭാര്യ ഷീജയെയും ആറ് മാസം പ്രായമുള്ള മകളടക്കം നാല് മക്കളെയും അക്ഷരാര്‍ഥത്തില്‍ ജീവിത ദുരിതത്തിന്‍െറ നടുക്കടലില്‍ തള്ളിയിട്ടാണ് നൗഷാദ് വിടപറഞ്ഞത്. പുതുകുറുച്ചിയില്‍ ഷീറ്റ് മേഞ്ഞ വീട്ടിലാണ് ഈ കുടുംബം താമസിക്കുന്നത്.

സര്‍ക്കാരിന്‍െറ ഒരു സഹായവുമില്ലാതെ വിനോദസഞ്ചാര രംഗത്ത് എന്തെങ്കിലുമൊക്കെ ചെയ്യാന്‍ മുന്നിട്ടിറങ്ങിയ നൗഷാദിനെ കടലില്‍ കാണാതായിട്ട് മന്ത്രിമാരോ റവന്യൂ ഉദ്യോഗസ്ഥരോ തിരിഞ്ഞ് നോക്കിയില്ല എന്നതാണ് സങ്കടകരമെന്ന് നാട്ടുകാര്‍ പറയുന്നു. നൗഷാദ് ലക്ഷങ്ങള്‍ മുടക്കി വാങ്ങിയ ഉപകരണങ്ങള്‍ ടൂറിസം വകുപ്പ് ഏറ്റുവാങ്ങിയെങ്കിലും ആ കുടുംബത്തെ സഹായിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

SUMMARY: The mortal remains of Noushad Majeed, a para glider who went missing in the sea during a flight attempt on Monday, were laid to rest at Puthukurichi Mosque cemetery on Saturday. A huge throng of villagers paid their last respect to Noushad.
Noushad's body was found washed ashore near Puthukurussi by locals on Saturday around 5 am after he went missing in Muthalapozhi estuary six days ago. The local people could identify the body of Noushad as it was entangled in the glider he used.

Keyword: Noushad, Para glider, Missing, Thiruvananthapuram, Flight Attempt, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment