ചെന്നിത്തലയെ ന്യായീകരിച്ച് കെ മുരളീധരന്‍ വീണ്ടും രംഗത്ത്

തിരുവനന്തപുരം: മുസ്ലിം ലീഗിനെതിരായ കെ.പി.സി.സി പ്രസിഡണ്ട് രമേശ് ചെന്നിത്തലയുടെ പ്രസ്താവനയ്ക്ക് പിന്തുണയുമായി കെ. മുരളീധരന്‍ വീണ്ടും രംഗത്ത്. പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരമാണെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ ബാധ്യതകളും ഒറ്റയ്ക്ക് ഏറ്റെടുക്കാന്‍ കോണ്‍ഗ്രസിന് നിവൃത്തിയില്ല. തോല്‍ക്കുന്ന സീറ്റുകള്‍ മാത്രം കോണ്‍ഗ്രസ് ഏറ്റെടുക്കുകയുമില്ല. ജയിച്ചുകഴിയുമ്പോള്‍ എം.എല്‍.എമാരുടെ എണ്ണം നോക്കി മന്ത്രിമാരെ നിശ്ചയിക്കുന്നത് ശരിയല്ലെന്നും സര്‍ക്കാരിന്റെ പല നേട്ടങ്ങളും ലീഗ് ഉയര്‍ത്തിയ വിവാദങ്ങളെ തുടര്‍ന്ന് ജനങ്ങളില്‍ എത്താതെ പോകുകയാണുണ്ടായതെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. അതേസയം മുസ്ലീം ലീഗ് കോണ്‍ഗ്രസിന് ബാധ്യതയാണെന്ന് ചെന്നിത്തല പറഞ്ഞിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു.

Thiruvananthapuram, Ramesh Chennithala, K.Muraleedaran, Muslim-League, Kerala, Politics,ശനിയാഴ്ചയാണ് സി.കെ.ജി അനുസ്മരണ സമ്മേളനത്തില്‍ രമേശ് ചെന്നിത്തല ലീഗിനെതിരെ തുറന്നടിച്ചത്. ലീഗ് ബാധ്യതയാകുമെന്ന് സി.കെ.ജി പറഞ്ഞത് സത്യമായെന്നും അനുഭവങ്ങളുടെ വെളിച്ചത്തിലാണ് ഇതു പറയുന്നതെന്നുമായിരുന്നു ചെന്നിത്തലയുടെ പ്രസ്താവന. ഇതിനെ അനുകൂലിച്ച് ആര്യാടന്‍ മുഹമ്മദും, കെ. മുരളീധരനും തുടക്കത്തില്‍ തന്നെ രംഗത്തെത്തിയിരുന്നു. എന്നാല്‍ ചെന്നിത്തലയുടെ പ്രസ്താവനയില്‍ ലീഗ് കടുത്ത അതൃപ്തി പ്രകടിപ്പിച്ചപ്പോള്‍ ചെന്നിത്തല നിലപാട് മയപ്പെടുത്തിയിരുന്നു. ഇതിനു ശേഷമാണ് ചെന്നിത്തലയെ ന്യായീകരിച്ചുകൊണ്ട് കെ. മുരളീധരന്‍ വീണ്ടും രംഗത്തെത്തിയത്.

Keywords: Thiruvananthapuram, Ramesh Chennithala, K.Muraleedaran, Muslim-League, Kerala, Politics, KPCC President, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

Previous Post Next Post