Follow KVARTHA on Google news Follow Us!
ad

മലയാളി വിദ്യാര്‍ത്ഥിനിക്ക് ഇഫ്ലു എന്‍ട്രന്‍സ് പരീക്ഷയില്‍ ഒന്നാം റാങ്ക്

പട്ടികജാതിക്കാരിയായ മലയാളി വിദ്യാര്‍ത്ഥിനിക്ക് ഹൈദരാബാദിലെKozhikode, Student, Examination, Natives, University, Engineering Student, Parents, Kerala,
കോഴിക്കോട്: പട്ടികജാതിക്കാരിയായ മലയാളി വിദ്യാര്‍ത്ഥിനിക്ക് ഹൈദരാബാദിലെ ഇഫ്ലു (ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജ്) യൂണിവേഴ്‌സിറ്റിയുടെ എന്‍ട്രന്‍സ് പരീക്ഷയില്‍ ഒന്നാംറാങ്ക്. കോഴിക്കോട് സ്വദേശിനി പ്രിയയാണ് ഈ നേട്ടം കൈവരിച്ചത്. ബി.എ ഇംഗ്ലീഷ് പരീക്ഷയുടെ എന്‍ട്രന്‍സ് പരീക്ഷയില്‍  89 ശതമാനം മാര്‍ക്കോടെയാണ് ഈ മിടുക്കി ഒന്നാംറാങ്ക് നേടിയത്.

 Priya, Kozhikode, Student, Examination, Natives, University, Engineering Student, Parents, Kerala, National News,Inter National News, World News, Gulf News, Gold News,Educational News, Sports News.
ഇഫ്ലുവിന്റെ ചരിത്രത്തില്‍ ഒന്നാംറാങ്ക് നേടുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ആദ്യത്തെ  വിദ്യാര്‍ത്ഥിനിയാണ് പ്രിയ. മകള്‍ എഞ്ചിനീയറായി കാണാനാണ്  പ്രിയയുടെ മാതാപിതാക്കള്‍ ആഗ്രഹിച്ചിരുന്നത്. എന്നാല്‍ റാങ്ക് നേട്ടത്തിനു ശേഷം മാതാപിതാക്കള്‍ താന്‍ ബി.എയ്ക്ക് ചേരുന്നതില്‍ കാര്യമായ എതിര്‍പ് പ്രകടപ്പിക്കുന്നില്ലെന്ന് പ്രിയ പറഞ്ഞു. പുസ്തകങ്ങളെ ഏറെ ഇഷ്ടപ്പെടുന്ന തനിക്ക് സയന്‍സും കണക്കും ആസ്വദിക്കാന്‍ കഴിയില്ലെന്നും പ്രിയ വ്യക്തമാക്കുന്നു. കോഴിക്കാട് കേന്ദ്രീയ വിദ്യാലയത്തിലാണ് പ്രിയ പ്ലസ്ടു വരെ പഠിച്ചത്.

Keywords: Priya, Kozhikode, Student, Examination, Natives, University, Engineering Student, Parents, Kerala, National News,Inter National News, World News, Gulf News, Gold News,Educational News, Sports News.

Post a Comment