ചെന്നിത്തലയുടെ പ്രസ്താവന: ലീഗ് പട്ടേലുമായി ചര്‍ച്ച നടത്തി

ന്യൂഡല്‍ഹി: കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ പ്രസ്താവന വിവാദമായതോടെ മുസ്ലിം ലീഗ് നേതാക്കള്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി അഹ്മദ് പട്ടേലുമായി ഫോണില്‍ ചര്‍ച നടത്തി. ചെന്നിത്തലയുടെ പ്രസ്താവന ആശങ്കയുണ്ടാക്കിയെന്നും പാര്‍ട്ടിയെ മോശമാക്കി കാണിക്കുന്നതാണെന്നും പാര്‍ട്ടി അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പട്ടേലിനെ അറിയിച്ചെന്നാണ് സൂചന.

അതേസമയം മുന്നണിക്ക് ദോഷം ചെയ്യുന്ന തരത്തിലുള്ള തീരുമാനങ്ങള്‍ കൈകൊള്ളരുതെന്ന് പട്ടേല്‍ പാണക്കാട് തങ്ങളോട് അഭ്യര്‍ത്ഥിച്ചു. കേരളത്തിലെ പ്രശ്‌നങ്ങള്‍ക്ക് ഒരാഴ്ചയ്ക്കകം തീരുമാനമുണ്ടാകുമെന്നും പട്ടേല്‍ അറിയിച്ചിട്ടുണ്ട്. ശിഹാബ് തങ്ങള്‍ അഹ്മദ് പട്ടേലുമായി സംസാരിച്ച കാര്യം മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും സ്ഥിരീകരിച്ചിട്ടുണ്ട്.
New Delhi, Muslim-League, Phone call, Ramesh Chennithala, KPCC, President, National, AICC, Panakkad,


Keywords: New Delhi, Muslim-League, Phone call, Ramesh Chennithala, Ahmed Patel, KPCC, President, National, AICC, Panakkad, Haidarali Thangal, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

Previous Post Next Post