രണ്ടാമത് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഇന്ത്യയില്‍

ലണ്ടന്‍: 2021 ല്‍ നടക്കുന്ന രണ്ടാമത് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് ഇന്ത്യ ആതിഥേയത്വം വഹിക്കും. ഇതിനു പുറമെ 2016 ലോക ട്വന്റി-20 ലോക കപ്പിനും, 2023 ലോക കപ്പിനും ഇന്ത്യ വേദിയാകും. ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് അരങ്ങേറുന്നത്. 2017 ല്‍ ആരംഭിക്കുന്ന പ്രഥമ ടെസ്റ്റ് ലോകകപ്പ് ഇംഗ്ലണ്ടായിരിക്കും അതിഥേയത്വം വഹിക്കുക. ക്രിക്കറ്റിന്റെ മക്ക എന്നറിയപ്പെടുന്ന ലോഡ്‌സിലായിരിക്കും ആദ്യ മത്സരം. ജൂണ്‍-ജൂലൈ മാസങ്ങളില്‍ മത്സരം നടക്കും.

ഇതിന്റെ രണ്ടാം ചാമ്പ്യന്‍ഷിപ്പായിരിക്കും ഇന്ത്യയില്‍ വേദിയാകുന്നത്. ലണ്ടനില്‍ ശനിയാഴ്ച്ച ചേര്‍ന്ന ഐ.സി.സി വാര്‍ഷിക സമ്മേളനത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് യോഗ്യതാ മാനദണ്ഡങ്ങള്‍ കണക്കാക്കേണ്ടതുണ്ട്. ഇത് സംബന്ധിച്ച തീരുമാനം ഉടനുണ്ടാകും.

Cricket, Sports, India, World Cup, Cricket Test, England, ICC, Championship, Kerala News, International News
Keywords: Cricket, Sports, India, World Cup, Cricket Test, England, ICC, Championship, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

Previous Post Next Post