ഹിമാചല്‍പ്രദേശ് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു വിജയം

ഷിംല: ഹിമാചല്‍പ്രദേശിലെ മണ്ഡി ലോക്‌സഭാ സീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു തിളക്കമാര്‍ന്ന ജയം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ പ്രതിഭാസിംഗ് 1.36 ലക്ഷം വോട്ടിനാണ് വിജയിച്ചത്. മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി. എം.എല്‍.എയുമായ ജയ് രാം താക്കൂറിനെയാണ് പ്രതിഭ പരാജയപ്പെടുത്തിയത്.

ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി വീരഭദ്രസിങ്ങിന്റെ ഭാര്യയാണ് പ്രതിഭാസിങ്. ഞായറാഴ്ച നടന്ന വോട്ടെണ്ണലില്‍ പ്രതിഭ സിംഗ്് 3,53,492 വോട്ട് നേടി. താക്കൂറിന് 2,16,768 വോട്ടുകള്‍ മാത്രമേ നേടാനായുള്ളൂ. ജൂണ്‍ 23നും 27നുമായി രണ്ട് ഘട്ടങ്ങളായാണ് വോട്ടെടുപ്പ് നടത്തിയത്. 11,24,786 വോട്ടര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കിയ അംഗീകാരമാണ് പ്രതിഭാസിങ്ങിന്റെ വിജയമെന്ന് മുഖ്യമന്ത്രി വീരഭദ്രസിംഗ് പറഞ്ഞു.

Congress, Winner, Election, National, BJP, Himachal Pradesh,  MLA, Shimla, Congress Candidate, Pratibha Singh, Mandi മുഖ്യമന്ത്രി വീരഭദ്രസിംഗ് ലോക്‌സഭാംഗത്വം രാജിവച്ചതിന്റെ ഒഴിവിലാണ് മണ്ഡിയില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തിയത്. കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലാണ് പ്രധാനമായും മത്സരം നടന്നത്.

Keywords: Congress, Winner, Election, National, BJP, Himachal Pradesh,  MLA, Shimla, Congress Candidate, Pratibha Singh, Mandi , Parliamentary Bypoll, Virbhadra Singh, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

Previous Post Next Post