രാഷ്ട്രീയ പാര്‍ട്ടികളെ വിവരാവകാശ നിയമത്തിന് പുറത്തുകൊണ്ടുവരാന്‍ നീക്കം

ന്യൂഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികളെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്നും പുറത്തുകൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കമാരംഭിച്ചു. ജൂണ്‍ മൂന്നിന് നിലവില്‍ വന്ന ഉത്തരവിനെ ഓര്‍ഡിനന്‍സിലൂടെ മറികടക്കാനാണ് സര്‍ക്കാര്‍ നീക്കം.

ഓര്‍ഡിനന്‍സ് പാസാക്കുന്നതിനുമുന്‍പായി വിവിധ രാഷ്ട്രീയ പാര്‍ട്ടികളുമായി സമവായമുണ്ടാക്കാനാണ് കോണ്‍ഗ്രസ് നയിക്കുന്ന യുപിഎ സര്‍ക്കാരിന്റെ നീക്കം. ഓര്‍ഡിനന്‍സ് തയ്യാറാക്കുന്നതിനായി നിയമമന്ത്രാലത്തില്‍ നിന്നും ആദ്യ കരടുരൂപം പേഴ്‌സണല്‍ ആന്‍ഡ് ട്രെയിനിംഗ് ഡിപാര്‍ട്ട്‌മെന്റിന് ലഭിച്ചിട്ടുണ്ട്. പേഴ്‌സണല്‍ ആന്‍ഡ് ട്രെയിനിംഗ് ഡിപാര്‍ട്ട്‌മെന്റാണ് ഓര്‍ഡിനന്‍സ് തയ്യാറാക്കുന്നത്.

 National news, New Delhi, Centre, Planning, Ordinance, Overturn, June 3 order, Central Information Commission (CIC), Six major political parties, Ambit, Transparency law, RTI Act.രാഷ്ട്രീയ പാര്‍ട്ടികള്‍ പൊതുകാര്യ സ്ഥാപനങ്ങളല്ലെന്നും വ്യക്തികളുടെ സംഘടനയാണെന്നും അതിനാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വിവരാവകാശനിയമത്തിന്റെ പരിധിയില്‍ വരില്ലെന്നുമാണ് സര്‍ക്കാരിന്റെ നിലപാട്. ജൂലൈ അവസാനവാരം മുതല്‍ ആരംഭിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ഓര്‍ഡിനന്‍സ് അവതരിപ്പിക്കാനാണ് നീക്കം.

SUMMARY: New Delhi: The Centre is reportedly planning to bring an ordinance to that will overturn the June 3 order of the Central Information Commission (CIC) which said six major political parties came within the ambit of the transparency law – the RTI Act.

Keywords: National news, New Delhi, Centre, Planning, Ordinance, Overturn, June 3 order, Central Information Commission (CIC), Six major political parties, Ambit, Transparency law, RTI Act.

Post a Comment

Previous Post Next Post