നഷ്ടപരിഹാരത്തിനായി മകളെ പിതാവ് കഴുത്തറുത്ത് കൊന്നു

ശ്രീനഗര്‍: സര്‍ക്കാരിന്റെ നഷ്ടപരിഹാരം കിട്ടാനായി നാല് വയസുകാരിയായ മകളെ പിതാവ് കഴുത്തറുത്ത് കൊന്നു. കാശ്മീരിലെ റാഫിയാ ബാദ് ഗ്രാമത്തിലാണ് നാടിനെ നടുക്കുന്ന ക്രൂരകൃത്യം നടന്നത്. സംഭവുമായി ബന്ധപ്പെട്ട് പിതാവ് അല്‍താഫ് അഹ്മദിനെ പോലീസ് അറസ്റ്റ് ചെയ്തു.

അല്‍താഫിന്റെ ഭാര്യ ഗ്രാമമുഖ്യനാണ്. കഴിഞ്ഞദിവസം പ്രദേശത്ത് ഗ്രാമുഖ്യന്‍മാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും നേരെ ആക്രമണമുണ്ടായിരുന്നു. അതിനാല്‍ തീവ്രവാദികളാണ് കുട്ടിയെ കൊലപ്പെടുത്തിയത് എന്ന് പ്രചരിപ്പിക്കുയായിരുന്നു ഇയാള്‍.

Father, Killed, Srinagar, Obituary, National, daughter, Baramulla, Altaf Ahmad, arrested, Police
ഇതിലൂടെ സര്‍ക്കാരിന്റെ നഷ്ടപരിഹാരം തട്ടിയെടുക്കാനായിരുന്നു പദ്ധതി. കഴുത്തറുത്ത ശേഷം മകള്‍ മുസ്‌കാനെ ചാക്കില്‍ കെട്ടി ഉപേക്ഷിക്കുയായിരുന്നു. ഭാര്യയെയും മകനെയും ഡോക്ടറുടെ അടുത്തേക്ക് പറഞ്ഞുവിട്ട ശേഷം ആസൂത്രിതമായായിരുന്നു കൊലപാതകം.

Keywords: Father, Killed, Srinagar, Obituary, National, daughter, Baramulla, Altaf Ahmad, arrested, Police, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

Previous Post Next Post