Follow KVARTHA on Google news Follow Us!
ad

പ്രചാരണത്തിന് എട്ട് കോടി പൊടിച്ചു; മുണ്ടെയോട് തെരഞ്ഞെടുപ്പ് കമീഷന്റെ വിശദീകരണം

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എട്ടുകോടി ചെലവഴിച്ചെന്ന പരാമര്‍ശം സംബന്ധിച്ച് ബി.ജെ.പി നേതാവ് ഗോപിനാഥ് മുണ്ടെയില്‍ നിന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ വിശദീകരണം തേടും. കമീഷന്‍െറ നോട്ടീസിന് ഒരാഴ്ചക്കുള്ളില്‍ മുണ്ടെ വിശദീകരണം. Gopinath munde, Congress, Issue nottice, 8crore
മുംബൈ: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എട്ടുകോടി ചെലവഴിച്ചെന്ന പരാമര്‍ശം സംബന്ധിച്ച് ബി.ജെ.പി. നേതാവ് ഗോപിനാഥ് മുണ്ടെയില്‍ നിന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ വിശദീകരണം ചോദിക്കും. കമീഷന്റെ നോട്ടീസിന് ഒരാഴ്ചക്കുള്ളില്‍ മുണ്ടെ വിശദീകരണം നല്‍കേണ്ടിവരും.

വ്യാഴാഴ്ച മുംബൈയില്‍ നടന്ന ചടങ്ങിലാണ് മുണ്ടെ വിവാദ പരാമര്‍ശം നടത്തിയത്. 1980 ല്‍ ആദ്യ തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് 29,000 രൂപ ചെലവഴിച്ച സ്ഥാനത്ത് 2009ല്‍ എട്ടുകോടി ചെലവഴിച്ചെന്നായിരുന്നു ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയും പാര്‍ട്ടി മുന്‍ അധ്യക്ഷന്‍ നിതിന്‍ ഗഡ്ഗരിയും പങ്കെടുത്ത ചടങ്ങില്‍ മുണ്ടെയുടെ പരാമര്‍ശം.
 Gopinath munde, Congress, Issue nottice, 8crore
പ്രചാരണത്തിന് കമീഷന്‍ നിശ്ചയിച്ച 25 ലക്ഷം രൂപയെന്ന പരിധി കവിഞ്ഞ് ചെലവഴിച്ചെന്ന മുണ്ടെയുടെ പരാമര്‍ശം സംബന്ധിച്ച് കമീഷന്‍ വിശദീകരണം തേടണമെന്ന് കോണ്‍ഗ്രസ് വെള്ളിയാഴ്ച ആവശ്യപ്പെട്ടിരുന്നു.

Summary: The Election Commission is likely to issue a notice to BJP leader Gopinath Munde, asking him to explain his comments that he spent Rs 8 crore in the last Lok Sabha elections against the prescribed limit of Rs. 25 lakh. According to sources, Mr Munde will be given a week's time to reply to the notice.The government had demanded that the Election Commission take cognizance of the BJP leader's remarks.

Keyword: Gopinath munde, Congress, Issue nottice, 8crore

Post a Comment