Follow KVARTHA on Google news Follow Us!
ad

പെഴ്‌സനല്‍ സ്റ്റാഫിന്റെ നിയമനത്തില്‍ പാര്‍ട്ടി ഇടപെടും: ചെന്നിത്തല

മന്ത്രിമാര്‍ക്ക് പെഴ്‌സനല്‍ സ്റ്റാഫിനെ നിയമിക്കുമ്പോള്‍ പാര്‍ട്ടി കര്‍ശനമായി ഇടപെടുമെന്ന് National News,Inter National News, World News, Gulf News, Gold News,Educational News, Sports News.
കോഴിക്കോട്: മന്ത്രിമാര്‍ക്ക് പെഴ്‌സനല്‍ സ്റ്റാഫിനെ നിയമിക്കുമ്പോള്‍ പാര്‍ട്ടി കര്‍ശനമായി ഇടപെടുമെന്ന് കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല . കേരള സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല. സംസ്ഥാനത്തെ മന്ത്രിമാര്‍ക്ക് അമിതമായ സ്വാതന്ത്ര്യം അനുവദിച്ചതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണമെന്നും അദ്ദേഹം പറഞ്ഞു.

കര്‍ശനമായ പരിശോധനയ്ക്കു ശേഷം മാത്രമേ കേന്ദ്രസര്‍ക്കാര്‍ മന്ത്രിമാരുടെ പെഴ്‌സനല്‍ സ്റ്റാഫിനെ നിയമിക്കാന്‍ അനുവദിക്കുകയുള്ളൂ. കേരളത്തില്‍ ഇടതുമുന്നണി ഭരിക്കുമ്പോള്‍ സി.പി.എം ആണ് അവരുടെ മന്ത്രിമാരുടെ പെഴ്‌സനല്‍ സ്റ്റാഫിനെ നിയമിക്കുന്നത്. എന്നാല്‍ , യു.ഡി.എഫിലും കോണ്‍ഗ്രസിലും മന്ത്രിമാരുടെ താത്പര്യം അനുസരിച്ചാണ് പെഴ്‌സല്‍ സ്റ്റാഫില്‍ ആളുകളെ നിയമിക്കുന്നത്. ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ
Personnel staff, Appoited, Oomanchandi,Kozhikode, Ramesh Chennithala, C.P.M, U.D.F, Chief Minister, Kerala, National News,Inter National News, World News, Gulf News, Gold News,Educational News, Sports News.
ഇടപെടലും നിയന്ത്രണവും ഉണ്ടാകാറില്ല.

മന്ത്രിമാരെ അവരുടെ ഇഷ്ടത്തിനനുസരിച്ച് വിട്ടതിന്റെ  ഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്നത്. പരിശ്രമശാലിയായ മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനശൈലി എല്ലാവര്‍ക്കും അറിയാം. എന്നാല്‍ , ഇപ്പോള്‍ പെഴ്‌സനല്‍ സ്റ്റാഫില്‍ പെട്ട ചിലര്‍ അദ്ദേഹത്തിന്റെ ഓഫീസിനെ അപകീര്‍ത്തിപ്പെടുത്തിയിരിക്കുകയാണ്. ഇത് മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും ചെറുതല്ലാത്ത തരത്തില്‍ ക്ഷീണമുണ്ടാക്കിയിട്ടുണ്ടെന്നുംചെന്നിത്തല പറഞ്ഞു.

അതുകൊണ്ടുതന്നെ ഇനി മുതല്‍ പെഴ്‌സനല്‍ സ്റ്റാഫ് നിയമനത്തില്‍ പാര്‍ട്ടിയുടെ കര്‍ശനമായ ഇടപെടല്‍ ഉണ്ടായിരിക്കണമെന്നാണ് പാര്‍ട്ടിയുടെ അഭിപ്രായം. പാര്‍ട്ടിയോട് കൂറുള്ള പ്രവര്‍ത്തകരെ മാത്രമേ ഇനി പെഴ്‌സല്‍ സ്റ്റാഫായി നിയമിക്കുകയുള്ളൂ. ഇവരുടെ നിയമനം വളരെ സുതാര്യമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Keywords: Personnel staff, Appoited, Oomanchandi,Kozhikode, Ramesh Chennithala, C.P.M, U.D.F, Chief Minister, Kerala, National News,Inter National News, World News, Gulf News, Gold News,Educational News, Sports News.

Post a Comment