ലൈംഗിക പീഡനം: എ.ടി ജോര്‍ജിനെതിരെ കേസെടുക്കാന്‍ വകുപ്പില്ലെന്ന് അന്വേഷണ റിപോര്‍ട്ട്

തിരുവനന്തപുരം: എ.ടി ജോര്‍ജ് എം.എല്‍.എക്കെതിരായ ലൈംഗികാരോപണം സംബന്ധിച്ച പരാതിയില്‍ കേസടുക്കാന്‍ വകുപ്പില്ലെന്ന് അന്വേഷണം നടത്തിയ തിരുവനന്തപുരം റൂറല്‍ എസ്.പി തോമസ്‌കുട്ടിയുടെ റിപോര്‍ട്ട്. ജോര്‍ജിനെ പൂര്‍ണമായും കുറ്റമുക്തനാക്കിയുള്ള ഈ റിപോര്‍ട്ട് തിങ്കളാഴ്ച ഡി.ജി.പിക്ക് കൈമാറും.

തന്നെ ജോര്‍ജ് വര്‍ഷങ്ങളായി ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് പാറശാല സ്വദേശിനിയാണ് പോലീസില്‍ പരാതി നല്‍കിയത്. 20 -ാം വയസു മുതല്‍ ജോര്‍ജ് തന്നെ പീഡിപ്പിക്കാന്‍ തുടങ്ങിയെന്നും, 2011 ജനുവരിവരെ തന്നെ പല തവണ ജോര്‍ജ് തന്റെ വീട്ടിലും ജോര്‍ജിന്റെ വീട്ടിലുമായി പീഡിപ്പിച്ചുവെന്നും യുവതി പരാതിയില്‍ പറഞ്ഞിരുന്നു.

MLA, Case, Police, Report, Kerala, A.T George, Thiruvananthapuram, Kerala News, International News,ഇതിന്റെ അടിസ്ഥാനത്തിലാണ് സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ റൂറല്‍ എസ്.പിക്ക് ഡി.ജി.പി കെ.എസ്. ബാലസുബ്രഹ്മണ്യന്‍ നിര്‍ദേശം നല്‍കിയത്. ഇതിനിടയിലാണ് സംഭവം അന്വേഷിച്ച എസ്.പി തോമസ്‌കുട്ടി ജോര്‍ജിനെ കുറ്റവിമുക്തനാക്കിയുള്ള റിപോര്‍ട്ട് തയ്യാറാക്കിയത്.

Keywords: MLA, Case, Police, Report, Kerala, A.T George, Thiruvananthapuram, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

Previous Post Next Post