» » » » » » » 'പുതിയ പടനായര്‍': മാധ്യമങ്ങള്‍ വൈരം കൂട്ടാന്‍ ശ്രമിച്ചുവെന്ന് ചന്ദ്രികയുടെ വിശദീകരണം

എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരെ വിമര്‍ശിച്ച് വന്ന ലേഖനം വിവാദമായതോടെ വിശദീകരണവുമായി ചന്ദ്രിക പത്രം രംഗത്തുവന്നു. തന്നെയും മന്നത്ത് പത്മനാഭനെയും അധിക്ഷേപിച്ച ചന്ദ്രികയ്‌ക്കെതിരെ ഒരു കോടി രൂപ നഷ്ട പരിഹാരം ആവശ്യപ്പെട്ട് മാനനഷ്ടക്കേസ് കൊടുക്കുമെന്ന് സുകുമാരന്‍ നായര്‍ തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. ഇതോടൊപ്പം ചന്ദ്രികയ്‌ക്കെതിരെ ബി.ജെ.പി നേതാവ് അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള മുഖേന വക്കീല്‍ നോട്ടീസ് അയക്കാനും തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് 'പുതിയ പടനായര്‍' എന്ന ഞായറാഴ്ച ലേഖനത്തിന് വിശദീകരണവുമായി ചന്ദ്രിക രംഗത്തുവന്നത്.

ചന്ദ്രികയുടെ ലേഖനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളം വായനക്കാര്‍ അഭിപ്രായ പ്രകടനവുമായി രംഗത്തുവന്നിട്ടുണ്ട്. ചാനലുകളില്‍ ചില പ്രമുഖ വ്യക്തികളെയും അവരുടെ നിലപാടുകളെയും ആക്ഷേപഹാസ്യം കൊണ്ട് കശക്കിയെറിയുമ്പോള്‍ ചന്ദ്രിക പത്രം നടത്തിയ ഒരു ആക്ഷേപഹാസ്യം ഇത്രമാത്രം വിവാദമാക്കുകയും എതിര്‍ക്കപ്പെടുകയും ചെയ്യേണ്ടതുണ്ടോ എന്നാണ് വായനക്കാരില്‍ ചിലരുടെ ചോദ്യം.


Controversy, News, Kerala, NSS, Media, Chandrika, Sukumaran Nair, Channel, Comments, Explanation, Kerala News, International News, National News, Gulf News, Health News,
മാതൃഭൂമി വാരാന്തപ്പതിപ്പില്‍ സമദൂരം എന്ന ശരിദൂരം എന്ന തലക്കെട്ടില്‍ എന്‍.എസ്.എസിനെയും സുകുമാരന്‍ നായരെയും പരിഹസിച്ച് നര്‍മ ലേഖനം വന്നിട്ടുണ്ടെങ്കിലും അത് വിവാദമാവുകയോ മറ്റു മാധ്യമങ്ങള്‍ ഏറ്റെടുക്കുകയോ ചെയ്തില്ല. ചന്ദ്രിക മാത്രം ലേഖനം എഴുതുമ്പോള്‍ എന്തുകൊണ്ട് വിവാദമാകുന്നു എന്ന ചോദ്യവും ഇവിടെ ഉയരുന്നു.

ചന്ദ്രികയുടെ വിശദീകരണം ചുവടെ:

കോഴിക്കോട്: ചന്ദ്രിക ദിനപത്രത്തില്‍ ഞായറാഴ്ച പ്രസിദ്ധീകരിച്ച പ്രതി/ഛായ എന്ന കോളത്തില്‍ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരെക്കുറിച്ചുണ്ടായ ചില പരാമര്‍ശങ്ങള്‍ വിവാദമായ സാഹചര്യത്തില്‍ ചന്ദ്രിക നല്‍കുന്ന വിശദീകരണം.

രണ്ടു വര്‍ഷത്തിലധികമായി ആഴ്ചയിലൊരിക്കല്‍ മുഖപ്രസംഗത്തിനു പകരം ചന്ദ്രിക പ്രസിദ്ധീകരിച്ചുവരുന്ന കോളമാണ് പ്രതി/ഛായ. ചന്ദ്രികയുടെ ഡസ്‌കില്‍ നിന്ന് സീനിയര്‍ പത്രപ്രവര്‍ത്തകരും ചില ദിവസങ്ങളില്‍ ഗസ്റ്റ് കോളമിസ്റ്റ് എന്ന നിലക്ക് ഇടതുപക്ഷ ചിന്തകനും എഴുത്തുകാരനുമായ എ.പി കുഞ്ഞാമുവുമാണ് പ്രതി/ഛായ തയാറാക്കുന്നത്. ഒന്നിലധികം ആളുകള്‍ കൈകാര്യം ചെയ്യുന്നു എന്നതുകൊണ്ട് എഴുതുന്ന ആളുടെ പേരു നല്‍കുന്ന പതിവില്ല. ഇത്തരം ആക്ഷേപഹാസ്യനിരീക്ഷണ പംക്തികളില്‍ ഒരു മലയാള പത്രവും എഴുതുന്ന ആളുടെ പേര് വെളിപ്പെടുത്താറില്ല. ചില പത്രങ്ങള്‍ ഒളിപ്പേരുകള്‍ ഉപയോഗിക്കാറുമുണ്ട്.

ചന്ദ്രികയില്‍, വിവാദവിഷയ എഴുതിയത് ശ്രീ കുഞ്ഞാമുവാണ്. ഇടതുപക്ഷ ചിന്തയും വീക്ഷണവുമുള്ള ഒട്ടേറെ പേര്‍ ദശാബ്ദങ്ങളായി ചന്ദ്രികയില്‍ എഴുതിവരുന്നുണ്ട്. മുഖ്യധാരാ പത്രം എന്ന നിലക്ക് ചന്ദ്രിക എല്ലാ വിഭാഗം ആളുകള്‍ക്കും ആശയ പ്രകാശനത്തിന് ഇടം നല്‍കാറുണ്ട്. പണ്ടുകാലത്തേ എഴുത്തുകാരോടും സാംസ്‌കാരിക പ്രവര്‍ത്തകരോടും ചന്ദ്രിക സ്വീകരിച്ചുവരുന്ന നിലപാടാണിത്.

ഇവിടെ വിവാദ ലേഖനമെഴുതിയ എ.പി കുഞ്ഞാമു, കാലിക രാഷ്ട്രീയ സംഭവ വിശകലനത്തില്‍ സ്വതസിദ്ധമായ ശൈലി ഉപയോഗിച്ചപ്പോള്‍ ചില അതിരുകടക്കലുകള്‍ വന്നതായി വ്യാഖ്യാനിക്കപ്പെട്ടു. ഇത് ഒരിക്കലും മുസ്‌ലിംലീഗിന്റെ അറിവോടെയോ നിര്‍ദ്ദേശത്തോടെയോ സംഭവിച്ച ഒന്നല്ല. മുസ്‌ലിംലീഗിന്റെ മുതിര്‍ന്ന നേതാക്കള്‍ ഇ. അഹമ്മദ്, പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീര്‍, കെ.പി.എ. മജീദ് തുടങ്ങിയവര്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല, മുസ്‌ലിംലീഗ് ചന്ദ്രികയോട് ഇതുസംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ടിട്ടുമുണ്ട്.

Controversy, News, Kerala, NSS, Media, Chandrika, Sukumaran Nair, Channel, Comments, Explanation, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.ജി. സുകുമാരന്‍ നായരോടോ, അദ്ദേഹം നേതൃത്വം നല്‍കുന്ന എന്‍.എസ്.എസിനോടോ മുസ്‌ലിംലീഗിനോ, ചന്ദ്രികക്കോ വെറുപ്പോ വിദ്വേഷമോ ഇല്ല. എല്ലാ സമുദായങ്ങളുമായും നേതാക്കളുമായും സാഹോദര്യത്തിലും സഹവര്‍ത്തിത്വത്തിലും കഴിയണമെന്നത് പാര്‍ട്ടിയുടെയും ചന്ദ്രികയുടെയും നയവും നിലപാടുമാണ്. വേറെയൊരാള്‍ എഴുതിയ ഒരു കുറിപ്പിന്റെ പേരില്‍ സാമുദായിക സ്പര്‍ധ വളര്‍ത്തുംവിധം ചില മാധ്യമങ്ങള്‍ വിഷയം ഏറ്റെടുത്ത് വൈരം കൂട്ടാന്‍ ശ്രമിച്ചത് ഖേദകരമാണ്. ചന്ദ്രികയില്‍ അച്ചടിച്ചുവന്ന ഏതെങ്കിലും പ്രയോഗങ്ങള്‍ ശ്രീ സുകുമാരന്‍നായരെയോ എന്‍.എസ്.എസിനെയോ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ എക്കാലത്തും സാമുദായിക സൗഹൃദം ആഗ്രഹിക്കുന്ന ജനാധിപത്യവിശ്വാസികള്‍ എന്ന നിലക്ക് ഞങ്ങള്‍ക്കതില്‍ ഖേദമുണ്ട്.

അതേസമയം, ചാനലുകള്‍ അടക്കമുള്ള മാധ്യമങ്ങള്‍ രാഷ്ട്രീയ നേതാക്കളെയും സമുദായ നേതാക്കളെയും കളിയാക്കാനും പരിഹസിക്കാനുമുള്ള 'സ്വാതന്ത്ര്യം' യഥേഷ്ടം ഉപയോഗിക്കുമ്പോള്‍ ചന്ദ്രികക്ക് അതൊട്ടും പാടില്ലെന്ന് ശഠിക്കുന്ന മാധ്യമ ഫാസിസത്തില്‍ ഞങ്ങള്‍ക്ക് പ്രതിഷേധമുണ്ട്

Keywords: Controversy, News, Kerala, NSS, Media, Chandrika, Sukumaran Nair, Channel, Comments, Explanation, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

About kvarthakgd1

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal