നടി ജിയാ ഖാന്‍  തൂങ്ങിമരിച്ച നിലയില്‍

നടി ജിയാ ഖാന്‍ തൂങ്ങിമരിച്ച നിലയില്‍

മുംബൈ: ബോളീവുഡ് നടി ജിയാ ഖാനെ(25) ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ജുഹുവിലുള്ള വസതിയില്‍ തിങ്കളാഴ്ച രാത്രിയാണ് നടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമായിട്ടില്ലെന്നും വേലക്കാരിയെയും കാവല്‍ക്കാരന്‍ അടക്കമുള്ളവരെയും ചോദ്യം ചെയ്ത് വരികയാണെന്നും പോലീസ് പറഞ്ഞു.

2007 മാര്‍ച്ചില്‍ പുറത്തിറങ്ങിയ ‘നിശബ്ദി’ലൂടെ അമിതാഭ് ബച്ചന്‍െറ നായിക ആയാണ് ജിയാ ഖാന്‍ സിനിമാ രംഗത്തേക്ക് കടന്നുവന്നത്. രാംഗോപാല്‍ വര്‍മ സംവിധാനം ചെയ്ത ചിത്രം സമ്മിശ്ര പ്രതികരണമാണ് ഉണ്ടാക്കിയത് എങ്കിലും ജിയയുടെ കഥാപാത്രം ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ആ വര്‍ഷം മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡും ജിയക്കായിരുന്നു. മുരുകദാസ് സംവിധാനം ചെയ്ത ഗജിനിയില്‍ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ജിയക്ക് കഴിഞ്ഞു. 2010ല്‍ പുറത്തിറങ്ങിയ സാജിദ്ഖാന്‍െറ ഹൗസ്ഫുള്‍ ആണ് ജിയയുടെ അവസാന ചിത്രം.

Bollywood actress, Jiah Khan, Committed suicideSummary: Bollywood actor Jiah Khan has allegedly committed suicide by hanging herself at her residence here, police said.
The 25year old actor reportedly hanged herself at her Juhu residence late last night.
According to the police her maid, watchman and neighbours are being interrogated to find out her last visitors.
Jiah made her acting debut in the controversial Ram Gopal Varma's 'Nishabd' where she acted opposite Amitabh Bachchan.

Keyword: Bollywood actress, Jiah Khan, Committed suicide
ad