ഷാരൂഖിന് ആണ്‍കുഞ്ഞ് പിറന്നു?


ബോളീവുഡ് താരം ഷാരൂഖ് ഖാന് മൂന്നാമത് കുഞ്ഞുണ്ടാകുന്നതിനെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ചൂടുപിടിക്കേ ഷാരൂഖിന്റെ കുടുംബത്തില്‍ ഒരു ആണ്‍കുഞ്ഞ് പിറന്നതായി ചില മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. കുഞ്ഞ് ഷാരൂഖ്ഗൗരി ദമ്പതികളുടേതാണോയെന്ന് ഉറപ്പില്ല. ഗൗരീ ഖാന്റെ സഹോദര ഭാര്യ നമിത ചിബ്ബറാണ് കുഞ്ഞിനെ പ്രസവിച്ചത്. ജൂണ്‍ നാലിനാണ് ഇവരെ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡോ ഇന്ദിര ഹിന്ദൂജയുടെ ചികില്‍സയിലായിരുന്നു നമിത.

സന്താനോല്പാദനത്തിന്റെ വിവിധ മാര്‍ഗങ്ങള്‍ ജനങ്ങളിലേയ്‌ക്കെത്തിച്ച പ്രശസ്ത ഡോക്ടറാണ് ഇന്ദിര ഹിന്ദൂജ. 1986ല്‍ ഇന്ത്യയില്‍ ആദ്യമായി ടെസ്റ്റ്യൂബ് ശിശുവിന് ജന്മം നല്‍കിയത് ഇന്ദിരയാണ്. മാസങ്ങള്‍ക്ക് മുന്‍പ് ഇവര്‍ ഷാരൂഖ് ഖാനുമായി ചര്‍ച്ച നടത്തിയിരുന്നു. ഏഴാം മാസത്തിലാണ് നമിത പ്രസവിച്ചത്. പൂര്‍ണ വളര്‍ച്ചയെത്താത്തതിനാല്‍ കുഞ്ഞിനെ നവജാത ശിശു തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഷാരൂഖിന്റെ ഭാര്യ ഗൗരി എല്ലാ ദിവസവും ആശുപത്രിയിലെത്തി കുഞ്ഞിനേയും അമ്മയേയും സന്ദര്‍ശിക്കുന്നതായി ചില കുടുംബാംഗങ്ങള്‍ വെളിപ്പെടുത്തി. ചൊവ്വാഴ്ച ഷാരൂഖിനേയും ആശുപത്രിയില്‍ കണ്ടതായി ചില റിപോര്‍ട്ടുകളുണ്ട്.

ചുമലിനേറ്റ പരിക്കുമൂലം തുടര്‍ ചികില്‍സയ്ക്കായി ഷാരൂഖ് ആശുപത്രിയിലെത്തിയെന്നാണ് വിശദീകരണം. അന്നേ ദിവസം ഷാരൂഖ് കുഞ്ഞിനെ സന്ദര്‍ശിച്ചിരുന്നു. അബ്രഹാം എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. പൂര്‍ണവളര്‍ച്ചയെത്തുന്നതുവരെ കുഞ്ഞിനെ തീവ്രപരിചരണവിഭാഗത്തില്‍ തന്നെ സൂക്ഷിക്കാനാണ് ആശുപത്രി അധികൃതരുടെ തീരുമാനം. നമിതയെ വെള്ളിയാഴ്ച ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തു. ഡിസ്ചാര്‍ജ്ജ് സമ്മറിയില്‍ ഷാരൂഖിന്റെ ടെലിഫോണ്‍ നമ്പറാണ് നല്‍കിയിരിക്കുന്നത്.
Entertainment news, Shah Rukh Khan, Rumoured, Surrogate, Baby, Another turn, Certain section, Media, Reports, Shah Rukh,
നേരത്തേ വാടക ഗര്‍ഭപാത്രത്തിലൂടെ മൂന്നാമതൊരു കുഞ്ഞിനുവേണ്ടി ഷാരൂഖ് ശ്രമിക്കുകയാണെന്ന റിപോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അതേസമയം ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ കഴിയുന്ന കുഞ്ഞിനെക്കുറിച്ച് പ്രതികരിക്കാന്‍ ഷാരൂഖോ കുടുംബാംഗങ്ങളോ തയ്യാറായിട്ടില്ല.

SUMMARY: The mystery around Shah Rukh Khan's rumoured surrogate baby has taken yet another turn. According to reports in a certain section of the media — reports over which Shah Rukh has assiduously maintained a silence - the baby is due to be born in July. But according to information available with this newspaper there seems to be another baby in Shah Rukh's and Gauri's life these days.

Keywords: Entertainment news, Shah Rukh Khan, Rumoured, Surrogate, Baby, Another turn, Certain section, Media, Reports, Shah Rukh,

Post a Comment

Previous Post Next Post