ഉത്തരഖണ്ഡ് പ്രളയം: മരിച്ചവരുടെ കണക്കെടുപ്പ് നടന്നുവരുന്നു: ആരോഗ്യമന്ത്രി

ഡെറാഡൂണ്‍: ഉത്തരഖണ്ഡ് പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം പതിനായിരം കവിയുമെന്ന സ്പീക്കറുടെ പ്രസ്താവന ഏകദേശ കണക്ക് മാത്രമാണെന്ന് സംസ്ഥാന ആരോഗ്യമന്ത്രി സുരീന്ദര്‍ സിംഗ് നേഗി. മരിച്ചവരുടെ എണ്ണം സംബന്ധിച്ച് ഇപ്പോള്‍ ഉറപ്പിച്ച് പറയാനാകില്ല. അവശിഷ്ടങ്ങള്‍ക്കിടയിലും മറ്റും എത്രപേര്‍ കുടുങ്ങികിടക്കുന്നുണ്ട് എന്നത് വ്യക്തമല്ല.

ചിലപ്പോള്‍ മരണസംഖ്യ പതിനായിരത്തില്‍ നിന്ന് കൂടാനും കുറയാനും സാധ്യതയുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. മരണസംഖ്യ പതിനായിരം കവിയുമെന്ന സ്പീക്കര്‍ ഗോവിന്ദ് സിംഗ് കുഞ്ജ്വാലിന്‍െറ പ്രസ്താവന ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. തനിക്ക് ലഭിച്ച വിവരമനനുസരിച്ച് മരണസംഖ്യ 900 ആണെന്നായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയുടെ പ്രതികരണം. സംസ്ഥാന മുഖ്യമന്ത്രി വിജയ് ബഹുഗുണയും സ്പീക്കറുടെ പ്രസ്താവനക്കെതിരെ രംഗത്തുവന്നിരുന്നു.
Uttarakhand floods, Kedarnath, Surinder Singh Negi, Govind Singh Kunjwal, Shinde, Kerala News, International News, National

SUMMARY:
Uttarakhand health minister Surinder Singh Negi on Sunday did not discount the state assembly speaker's claim that 10,000 people have perished in the rain flood tragedy, saying it was an "estimate" as many bodies are still buried under mounds of debris in the Kedarnath valley area. Speaking to IANS, the minister said the estimates are based on what evacuated people have recounted to the rescue teams and to government officials. "He (state assembly speaker Govind Singh Kunjwal) has given an estimated figure. At the moment, it is an estimate. It can go down, or it could go up. It is too early to give the exact number of deaths in the tragedy that has completely devastated the state," Negi said.

Related News: 
ഉത്തരാഖണ്ഡിലെ മരണ സംഖ്യ 10,000: സ്പീക്കറും മുഖ്യമന്ത്രിയും രണ്ട് തട്ടില്‍

Keyword: Uttarakhand floods, Kedarnath, Surinder Singh Negi, Govind Singh Kunjwal, Shinde, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

Previous Post Next Post