Follow KVARTHA on Google news Follow Us!
ad

മഞ്ചു വാര്യര്‍ ഉടന്‍ സിനിമയിലേക്ക് തിരിച്ചുവരും ?

നര്‍ത്തക വേഷങ്ങള്‍ കൊണ്ട് ഒരുകാലത്ത് മലയാള സിനിമാ പ്രേക്ഷകരെ കീഴടക്കിയ നടി മഞ്ചു വാര്യര്‍ സിനിമയിലേക്ക് തിരിച്ചുവരാന്‍ വീണ്ടും Entertainment, Manju Warrier, Dileep, Film, Actress, Coming Back, Cinema, Project, Directors, Malayalam news, Kerala News, International News, National News, Gulf News, Health News,
പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ നര്‍ത്തക വേഷങ്ങള്‍ കൊണ്ട് ഒരുകാലത്ത് മലയാള സിനിമാ പ്രേക്ഷകരെ കീഴടക്കിയ നടി മഞ്ചു വാര്യര്‍ സിനിമയിലേക്ക് തിരിച്ചുവരാന്‍ വീണ്ടും ഒരുങ്ങുന്നതായി അവരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചന നല്‍കി. മഞ്ജു വാര്യര്‍ അഭിനയ രംഗത്ത് വരുമെന്ന റിപോര്‍ട്ടുകള്‍ നേരത്തെ പലതവണ വന്നിരുന്നുവെങ്കിലും അതെല്ലാം ഗോസിപ്പ് മാത്രമായിരുന്നുവെന്നാണ് മഞ്ചു വെളിപ്പെടുത്തിയത്.

മഞ്ജുവിനെ കേന്ദ്ര കഥാപാത്രമാക്കുന്ന രണ്ട് തിരക്കഥകള്‍ തയാറായിട്ടുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന റിപോര്‍ട്ട്. മലയാളത്തില്‍ കുടുംബ ചിത്രങ്ങള്‍ ഹിറ്റാക്കി മാറ്റിയ ഒരു സംവിധായകന്‍ തിരക്കഥ ഒരുക്കിയ കാര്യം ഇതിനകം തന്നെ മഞ്ചുവിനെ അറിയിച്ചുകഴിഞ്ഞു. മഞ്ചു അഭിനയ രംഗത്ത് മടങ്ങി വരുന്നുണ്ടെങ്കില്‍ ഈ സംവിധായകന്റെ ചിത്രത്തിലായിരിക്കും അഭിനയിക്കുക എന്നാണ് റിപോര്‍ട്ട്.

Entertainment, Manju Warrier, Dileep, Film, Actress, Coming Back, Cinema, Project, Directors, Malayalam news, Kerala News, International News, National News, Gulf News, Health News,തിരക്കഥാകൃത്തുകൂടിയായ മറ്റൊരു സംവിധായകനും മഞ്ജുവിനെ നായികയാക്കാന്‍ ഒരുങ്ങിയിട്ടുണ്ട്. മഞ്ചു മടങ്ങി വന്നാല്‍ അത് സിനിമാ ലോകത്തും പ്രേക്ഷകരിലും വന്‍ ചര്‍ച്ചാ വിഷയമാകുമെന്ന കാര്യം ഉറപ്പാണ്. അതുകെണ്ട് തന്നെ സിനിമ വന്‍ ഹിറ്റാകുമെന്നും സംവിധായകര്‍ കണക്കുകൂട്ടുന്നു. കൊച്ചിയില്‍ നൃത്ത അഭ്യാസം തുടരുന്ന മഞ്ജു നൃത്തവിദ്യാലയം തുടങ്ങാന്‍ പദ്ധതിയിട്ടിട്ടുണ്ട്. ഒരു പ്രമുഖ വ്യാപാര സ്ഥാപനത്തിന്റെ ബ്രാന്റ് അംബാസിഡറാകാനും മഞ്ചുവിന് ക്ഷണം ലഭിച്ചിട്ടുണ്ട്. സിനിമയിലേക്ക് മടങ്ങാന്‍ തീരുമാനിച്ചാല്‍ ഈ പ്രൊജക്റ്റുകള്‍ മഞ്ചു ഉപേക്ഷിച്ചേക്കും.

Keywords: Entertainment, Manju Warrier, Dileep, Film, Actress, Coming Back, Cinema, Project, Directors, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment