Follow KVARTHA on Google news Follow Us!
ad

ഐ.പി.എല്‍ വാതുവയ്പില്‍ ബാറ്റ്‌സ്മാന്‍മാരും ഉണ്ടോയെന്ന് കോടതി

ഐ.പി.എല്‍ വാതുവയ്പില്‍ ബാറ്റ്‌സ്മാന്‍മാരും ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് കോടതി. ബൗളര്‍ വാതുവയ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ബാറ്റ്‌സ്മാന്‍ എന്താണ് ചെയ്യുന്നതെന്നാണ് വിചാരണക്കിടെ Were batsmen also involved in IPL spot fixing, court asks Delhi cops
ന്യൂഡല്‍ഹി: ഐ.പി.എല്‍ വാതുവയ്പില്‍ ബാറ്റ്‌സ്മാന്‍മാരും ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് കോടതി. ബൗളര്‍ വാതുവയ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ബാറ്റ്‌സ്മാന്‍ എന്താണ് ചെയ്യുന്നതെന്നാണ് വിചാരണക്കിടെ കോടതി  ചോദിച്ചത്.

ബൗളര്‍ 13 റണ്‍സ് വഴങ്ങാമെന്ന് വാതുവയ്പുകാരോടു പറയുന്നു. അപ്പോള്‍ ബാറ്റ്‌സ്മാന്‍ ഇതറിയുന്നുണ്ടോ? ഇല്ലെങ്കില്‍ എങ്ങിനെ ഏകദേശം കൃത്യമായ റണ്‍സ് അയാള്‍ അടിച്ചെടുക്കുന്നുവെന്നാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് വിനയ് കുമാര്‍ ഖന്ന ഡല്‍ഹി പോലീസിനോട് ചോദിച്ചത്. ഏതെങ്കിലും ബാറ്റ്‌സ്മാന്‍ ഒത്തുകളിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യം വ്യക്തമാക്കണമെന്ന് സെഷന്‍സ് ജഡ്ജ് ആവശ്യപ്പെട്ടു.

അങ്കിത് ചവാന്‍ ബൗള്‍ ചെയ്യുമ്പോള്‍ ആരാണ് ബാറ്റ് ചെയ്തിരുന്നത്. അയാളുടെ നിയന്ത്രണത്തിലും ചില കാര്യങ്ങള്‍ ഉണ്ടായിരുന്നിരിക്കണം. ബാറ്റ്‌സ്മാന്‍ ഉള്‍പ്പെടാതെ ബൗളര്‍ എങ്ങിനെ റണ്‍സ് കൊടുക്കുന്നുവെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും ജഡ്ജ് പറഞ്ഞു.

SUMMARY: A Delhi court Thursday questioned police about the role of cricket batsmen in the IPL spot fixing case and asked “if the bowler was fixed, what was the batsman doing?”

KEY WORDS: A Delhi court, Police , Cricket batsmen,  IPL spot fixing case, Bowler , Batsman , Additional Sessions Judge, Vinay Kumar Khanna, Delhi Police, Ankeet Chavan

Post a Comment