Follow KVARTHA on Google news Follow Us!
ad

സീരിയല്‍ നടന്‍ അബീര്‍ ഗോസ്വാമി അന്തരിച്ചു

മുംബൈ: സീരിയല്‍ നടന്‍ അബീര്‍ ഗോസ്വാമി (33) അന്തരിച്ചു. Entertainment news, Mumbai, TV Actor, Abir Goswami, Kkusum, Pyaar Ka Dard Hai, Passed away, Friday afternoon.
മുംബൈ: സീരിയല്‍ നടന്‍ അബീര്‍ ഗോസ്വാമി (33) അന്തരിച്ചു. ഖുസും, പ്യാര്‍ കാ ദര്‍ദ് ഹെ എന്നീ സീരിയലില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തുകൊണ്ടിരുന്ന താരമാണ് അബീര്‍. വെള്ളിയാഴ്ച ഉച്ചയോടെ ഹൃദയാഘാതം മൂലമായിരുന്നു മരണം. സഖാത്ത് എന്ന ബംഗാളി ചിത്രത്തില്‍ അബീറിനൊപ്പം അഭിനയിച്ച സായന്തനി ഘോഷ് വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.15ന് അബീറുമായി ഫോണില്‍ സംസാരിച്ചിരുന്നു.

അബീറിന്റെ പെട്ടെന്നുണ്ടായ വിയോഗം സഹപ്രവര്‍ത്തകര്‍ ഞെട്ടലോടെയാണ് ശ്രവിച്ചത്. ഹോട്ടല്‍ കിംഗ്സ്റ്റണ്‍, കുങ്കും, ഛോട്ടി മാ, ബദല്‍തേ റിശ്‌തോം കി ദാസ്താന്‍, ഖര്‍ ആജാ പര്‍ദേശി എന്നീ സീരിയലുകളിലും അബീര്‍ അഭിനയിച്ചിരുന്നു. കഴിഞ്ഞ ദിവസം ഹൃദയാഘാതം മൂലം അന്തരിച്ച ചലച്ചിത്ര സംവിധായകന്‍ ഋതുപര്‍ണഘോഷിന്റെ വിയോഗത്തില്‍ അബീര്‍ കടുത്ത ദുഖമാണ് ട്വിറ്ററില്‍ രേഖപ്പെടുത്തിയത്. 49മത്തെ വയസിലാണ് ഋതുപര്‍ണഘോഷിനെ ഹൃദയാഘാതത്തിന്റെ രൂപത്തില്‍ മരണം കവര്‍ന്നത്.
Entertainment news, Mumbai, TV Actor, Abir Goswami, Kkusum, Pyaar Ka Dard Hai, Passed away, Friday afternoon.

SUMMARY: Mumbai: TV Actor Abir Goswami, seen in shows like ‘Kkusum’ and ‘Pyaar Ka Dard Hai’, passed away here Friday afternoon.

Keywords: Entertainment news, Mumbai, TV Actor, Abir Goswami, Kkusum, Pyaar Ka Dard Hai, Passed away, Friday afternoon.

Post a Comment