Follow KVARTHA on Google news Follow Us!
ad

വാതുവെയ്പുകാര്‍ സിദ്ധാര്‍ഥ് ത്രിവേദിയെയും സമീപിച്ചിരുന്നതായി വെളിപ്പെടുത്തല്‍

വാതുവെയ്പുമായി ബന്ധപ്പെട്ട് പുതിയൊരു വെളിപ്പെടുത്തല്‍ കൂടി പുറത്തുവന്നു. ഐ.പി.IPL Fixing,Siddharth Trivedi,Police, Arrest, New Delhi, Police, Custody, Crime Branch, National, Kerala News, International News, National News, Gulf News, Health News,
ന്യൂഡല്‍ഹി: വാതുവെയ്പുമായി ബന്ധപ്പെട്ട് പുതിയൊരു വെളിപ്പെടുത്തല്‍ കൂടി പുറത്തുവന്നു. ഐ.പി.എല്‍ മത്സരത്തില്‍  രാജസ്ഥാന്‍ റോയല്‍സ് താരമായ സിദ്ധാര്‍ഥ് ത്രിവേദിയെയും രണ്ടു വിദേശ കളിക്കാരെയും വാതുവെയ്പുകാര്‍ സമീപിച്ചിരുന്നതായുള്ള വെളിപ്പെടുത്തലാണ് ഡല്‍ഹി പോലീസ് നടത്തിയത്. എന്നാല്‍ ഇവര്‍ വാതുവെയ്പ്പുകാരുടെ വാഗ്ദാനം നിരസിക്കുകയായിരുന്നു. ഇതുസംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി പോലീസ് ത്രിവേദിയുടെ  മൊഴിയെടുത്തിരുന്നു.

അതിനിടെ പോലീസ് അറസ്റ്റ് ചെയ്ത ഗുരുനാഥ് മെയ്യപ്പന്റെയും വിന്ദു ധാരാസിങ്ങിന്റെയും കസ്റ്റഡി കാലാവധി ജൂണ്‍ മൂന്നു വരെ നീട്ടി. വാതുവെയ്പ് കേസില്‍ പ്രോസിക്യൂഷന്‍ സാക്ഷിയായി ത്രിവേദിയെ കോടതിയില്‍ ഹാജരാക്കാനാണ് പോലീസ് നീക്കം. ഇപ്പോള്‍ വാതുവെയ്പു കേസില്‍ അറസ്റ്റിലായിരിക്കുന്ന കളിക്കാര്‍ക്കെതിരെയും ഇടനിലക്കാര്‍ക്കെതിരെയും പ്രയോഗിക്കാവുന്ന  ശക്തമായ തെളിവാണ്
IPL Fixing,Siddharth Trivedi,Police, Arrest, New Delhi, Police, Custody, Crime Branch, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.ത്രിവേദി.

അതേസമയം വാതുവെയ്പ്പുമായി ബന്ധപ്പെട്ട് പോലീസ് തിരയുന്ന വിക്രം അഗര്‍വാള്‍ വെള്ളിയാഴ്ച  മുംബൈ ക്രൈംബ്രാഞ്ച് ഓഫീസിലെത്തി. ബോളിവുഡ് താരം വിന്ദു ധാരാസിങ്ങിനെ ഗുരുനാഥ് മെയ്യപ്പന് പരിചയപ്പെടുത്തിക്കൊടുത്തത് വിക്രം അഗര്‍വാളാണെന്നാണ് പോലീസ് നിഗമനം.

Keywords: IPL Fixing,Siddharth Trivedi,Police, Arrest, New Delhi, Police, Custody, Crime Branch, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment