Follow KVARTHA on Google news Follow Us!
ad

തട്ടിപ്പു കേസ്: ലീന മരിയ പോളിനെ ചെന്നൈയിലെത്തിച്ചു

തട്ടിപ്പുകേസില്‍ കഴിഞ്ഞദിവസം അറസ്റ്റിലായ മലയാള സിനിമാ നടി ലിന മരിയ പോളിനെ പോലീസ് ചെന്നൈയിലെത്തിച്ചു Arrest, Chennai, National, Cinema, Actress, Malayalam, Leena Maria Paul, Cheating, Case, Police, Tamil Nadu, Delhi, Kerala News, International News,
ചെന്നൈ: തട്ടിപ്പുകേസില്‍ കഴിഞ്ഞദിവസം അറസ്റ്റിലായ മലയാള സിനിമാ നടി ലീന മരിയ പോളിനെ പോലീസ് ചെന്നൈയിലെത്തിച്ചു. ഡല്‍ഹിയില്‍ നിന്നും തമിഴ്‌നാട് എക്‌സ്പ്രസില്‍ വെള്ളിയാഴ്ച രാവിലെ ചെന്നൈയില്‍ എത്തിച്ച ലീനയെ കോടതിയില്‍ ഹാജരാക്കും. കോടികളുടെ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ടാണ് ലീന മരിയ പോളിനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്.

ഒരു മാസമായി ഒളിവിലായിരുന്ന ലീനയെ തമിഴ്‌നാട് ക്രൈബ്രാംഞ്ചിന്റെ നിര്‍ദേശപ്രകാരം ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. എഗ്മോര്‍ പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ലീന പിടിയിലായത്. കര്‍ണാടകയില്‍ നിന്നുള്ള ഐ.എ.എസ് ഓഫീസറാണെന്ന് പറഞ്ഞ് അണ്ണാനഗറിലെ കനറാ ബാങ്ക് ശാഖയില്‍ നിന്നു 19 കോടി രൂപയുടെ തട്ടിപ്പാണ് ലീനയും സുഹൃത്ത് ശേഖറും ചേര്‍ന്ന് നടത്തിയത്. ചെന്നൈ അണ്ണാനഗറിലുള്ള വ്യവസായ സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ്. നിലവില്‍ ജോലി തട്ടിപ്പ് ഉള്‍പെടെയുള്ള കേസുകളും ഇവര്‍ക്കെതിരെയുണ്ട്.
 Arrest, Chennai, National, Cinema, Actress, Malayalam, Leena Maria Paul, Cheating, Case, Police, Tamil Nadu, Delhi, Kerala News, International News, National News, Gulf News,

മലയാളത്തില്‍ റെഡ് ചില്ലീസ്, കോബ്ര, ഹസ്ബന്‍ഡ്‌സ് ഇന്‍ ഗോവ തുടങ്ങിയ സിനിമകളില്‍ ലീന അഭിനയിച്ചിട്ടുണ്ട്.

Keywords: Arrest, Chennai, National, Cinema, Actress, Malayalam, Leena Maria Paul, Cheating, Case, Police, Tamil Nadu, Delhi, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News. 

Post a Comment