Follow KVARTHA on Google news Follow Us!
ad

സന്യാസിയുടെ വിവസ്ത്ര വിഡിയോ വിവാദത്തില്‍

ഗാന്ധി നഗറിലെ കലോളിലുള്ള സ്വാമി നാരായണ്‍ ഗുരുകുല്‍ ട്രസ്റ്റ് ലൈംഗിക വിവാദത്തില്‍. ട്രസ്റ്റിലെ സന്യാസിയാണ് ലൈംഗിക വിവാദങ്ങളില്‍ പെട്ടിരിക്കുന്നത്. സന്യാസി sadhu and blackmail CD
ഗാന്ധിനഗര്‍:  ഗാന്ധി നഗറിലെ കലോളിലുള്ള സ്വാമി നാരായണ്‍ ഗുരുകുല്‍ ട്രസ്റ്റ് ലൈംഗിക വിവാദത്തില്‍. ട്രസ്റ്റിലെ സന്യാസിയാണ് ലൈംഗിക വിവാദങ്ങളില്‍ പെട്ടിരിക്കുന്നത്. സന്യാസി ഉള്‍പ്പെട്ട നഗ്ന സിഡി കാട്ടി മൂന്ന് യുവാക്കള്‍ ട്രസ്റ്റിനെ ബ്‌ളാക്ക്‌മെയില്‍ ചെയ്യുകയായിരുന്നു.

കലോള്‍ ആശ്രമത്തിന്റെ പരാതിലഭിച്ചതിനെത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൂന്ന് പേര്‍ പിടിയിലായി. മൂന്ന് പേരും വിവാദ റാക്കറ്റുമായി ബന്ധമുള്ളവരും സന്യാസിമാര്‍ക്ക് പെണ്‍കുട്ടികളെ എത്തിച്ച് കൊടുക്കുന്നവരുമാണത്രേ.

പെണ്‍കുട്ടികളെ എത്തിച്ച് കൊടുത്തശേഷം അവര്‍ അറിയാതെ തന്നെ കിടപ്പറരംഗങ്ങള്‍ ചിത്രീകരിച്ച ശേഷം, ഇത്തരം ദൃശ്യങ്ങള്‍ കാട്ടി പണം തട്ടുകയാണ് സംഘത്തിന്റെ പതിവ്. ലൈംഗിക വിവാദത്തില്‍ അകപ്പെട്ട സന്യാസിയും, വിവാദ സിഡിയും പോലീസ് കണ്ടെത്തി. അറസ്റ്റ് ചെയ്യപ്പെട്ട മുഖ്യ പ്രതികളില്‍ ഒരാളായ ഷാ വിവാദ റാക്കറ്റിലെ പ്രധാനകണ്ണിയാണ്. ആശ്രമത്തിലേക്ക് പെണ്‍കുട്ടികളെ എത്തിച്ച് കൊടുക്കുന്നത് ഇയാളായിരുന്നു.  അതിനുശേഷം കിടപ്പറരംഗങ്ങള്‍ ചിത്രീകരിച്ച് ഇയാള്‍ പണം കൈക്കലാക്കിയിരുന്നു.

സന്യാസിയുടെ വീഡിയോ കാട്ടി 50 ലക്ഷം രൂപയാണ് ഇവര്‍ കൈക്കലാക്കാന്‍ നോക്കിയത്. സിഡി തങ്ങളുടെ കൈവശമുണ്ടെന്നും റാക്കറ്റിനെപ്പറ്റി കൂടുതല്‍ തെളിവുകള്‍ ലഭിക്കുന്നതിന് സിഡി ഉപയോഗപ്പെടുത്താമെന്നും കേസിന്റെ ചുമതലയുള്ള എസ് പി ജയേന്ദ്രസിംഗ് ജഡേജ പറഞ്ഞു.

Kalol police, Swaminarayan sadhu, Blackmailing, Sadhu, Police, Computer , Laptop , Swaminarayan Vishwa Mangal Gurukul , Gurukul.എന്നാല്‍ ആശ്രമത്തിനുള്ളില്‍ വച്ചാണ് നടന്നതെന്നും, ഷാ യുടെ മുറിയില്‍ വച്ചാണെന്നും പോലീസ് പറഞ്ഞു. ഇയാള്‍ സത്രീകളേയും സന്യാസിയേയും സ്വന്തം മുറിയില്‍ എത്തിക്കുകയായിരുന്നു. പ്രതികളുടെ പക്കല്‍ നിന്നും ലാപ്‌ടോപ്പും സിഡികളും പോലീസ് പിടിച്ചെടുത്തു.

SUMMARY: The Kalol police has arrested three persons for their alleged involvement in clandestinely filming a Swaminarayan sadhu in a compromising position and blackmailing the sect into paying Rs 50 lakh. The sect has dismissed the sadhu.

Keywords: Kalol police, Swaminarayan sadhu, Blackmailing, Sadhu, Police, Computer , Laptop , Swaminarayan Vishwa Mangal Gurukul , Gurukul , Bhavesh Patel,  Bhavesh , Chandabhai Shah, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment