Follow KVARTHA on Google news Follow Us!
ad

കുവൈത്തില്‍ നിന്നും തിരിച്ചെത്തിയ 25 ഇന്ത്യക്കാര്‍ ഡെല്‍ഹിയില്‍ കുടുങ്ങിക്കിടക്കുന്നു

വിസയില്ലാതെ കുവൈത്തില്‍ ജോലി ചെയ്തതിന്റെ പേരില്‍ ജയിലിലടച്ചിരുന്ന മലയാളികള്‍ New Delhi, Visa, Jail, Illegal Workers, Embassy, Police, National,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ന്യൂഡല്‍ഹി: വിസയില്ലാതെ കുവൈത്തില്‍ ജോലി ചെയ്തതിന്റെ പേരില്‍ ജയിലിലടച്ചിരുന്ന മലയാളികള്‍ ഉള്‍പെടെയുളള 25  ഇന്ത്യക്കാര്‍ കുവൈറ്റില്‍ നിന്നുള്ള യാത്രാമദ്ധ്യേ ഡല്‍ഹിയില്‍ കുടുങ്ങിക്കിടക്കുന്നു. ഒരാഴ്ചയിലേറെ ജയിലില്‍ കഴിഞ്ഞിരുന്ന ഇവരെ കുവൈത്ത് സര്‍ക്കാര്‍ വിമാനം കയറ്റി വിട്ടതാണ്. വെള്ളിയാഴ്ച  ഉച്ചയോടെ ഡല്‍ഹിയില്‍ വിമാനമിറങ്ങിയ ഇവരുടെ കൈയില്‍ ഭക്ഷണത്തിനുള്ള പണം പോലുമില്ല. ഉടു വസ്ത്രം മാത്രമായാണു പലരും എത്തിയത്.

വിസയില്ലാതെ ജോലി ചെയ്തിരുന്ന ഇവരെ ജോലി സ്ഥലത്തു നിന്നും പിടിച്ചുകൊണ്ടു പോയി ജയിലില്‍ അടയ്ക്കുകയായിരുന്നു. അതുകൊണ്ടുതന്നെ ഇവരുടെ കയ്യില്‍ ഒരു രൂപപോലുമുണ്ടായിരുന്നില്ല. നാട്ടിലേക്കു പോകാന്‍ വിമാനത്താവളത്തില്‍ എത്തിയവരെയും  പിടിച്ചു ജയിലില്‍ ഇട്ടതായുള്ള ആരോപണവും ഉയര്‍ന്നിട്ടുണ്ട്. തങ്ങള്‍ നാട്ടിലെത്തിയ വിവരം ബന്ധുക്കളെ  അറിയിക്കാന്‍ പോലും മാര്‍ഗമില്ലാതെ വിഷമിക്കുകയാണിവര്‍. ഇവരുടെ കൈവശമുണ്ടായിരുന്ന ഫോണ്‍ കുവൈത്ത് പോലീസ് പിടിച്ചെടുത്തിരുന്നു. 25,000 ത്തോളം ഇന്ത്യക്കാര്‍ കുവൈത്തിലെ ജയിലില്‍ കഴിയുന്നുണ്ടെന്നും ഇവരെ രക്ഷിക്കാന്‍ ഇന്ത്യന്‍ എംബസി ഇടപെടുന്നില്ലെന്നും തിരിച്ചെത്തിയവര്‍ പറഞ്ഞു.
New Delhi, Visa, Jail, Illegal Workers, Embassy, Police, National,Kerala News
Keywords: New Delhi, Visa, Jail, Illegal Workers, Embassy, Police, National,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment