Follow KVARTHA on Google news Follow Us!
ad

ആയുധങ്ങളുമായി ഛത്തീസ്ഗഢില്‍ മാവോവാദി കീഴടങ്ങി

ഛത്തീസ്ഗഢില്‍ ആയുധങ്ങളുമായി മാവോവാദി കീഴടങ്ങി.മാവോയിസ്റ്റുകളുടെ മാഡ് ഡിവിഷനില്‍ അംഗമായ നവീന്‍ എന്നയാളാണ് കീഴടങ്ങിയത്. 35കാരനായ നവീന്‍ 2005 മുതല്‍ നക്‌സല്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാണ്. Naxal surrenders in Chhattisgarh
റായ്പ്പുര്‍: ഛത്തീസ്ഗഢില്‍ ആയുധങ്ങളുമായി മാവോവാദി കീഴടങ്ങി. മാവോയിസ്റ്റുകളുടെ മാഡ് ഡിവിഷനില്‍ അംഗമായ നവീന്‍ എന്നയാളാണ് കീഴടങ്ങിയത്. 35കാരനായ നവീന്‍ 2005 മുതല്‍ നക്‌സല്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാണ്. നാരായണ്‍പ്പൂര്‍ ജില്ലയിലാണ് സംഭവം. നാരായണ്‍പ്പൂര്‍ അഡീഷണല്‍ പോലീസ് സൂപ്രണ്ട് എന്‍.കെ. സാഹുവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഛത്തീസ്ഗഢില്‍ സുരക്ഷ സൈന്യത്തിന്റെ ശക്തമായ മാവോയിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് നവീന്‍ മാവോയിസം വിടാന്‍ തീരുമാനിക്കുകയായിരുന്നു. കീഴടങ്ങുമ്പോള്‍ ഒരു തോക്കും ഒരു വയര്‍ലെസ് സെറ്റും ഉണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തന്റെ ജീവിത സാഹചര്യങ്ങള്‍ മടുത്ത നവീന്‍ നക്‌സലിസം വെടിയാന്‍ തീരുമാനിച്ചു എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
Chhattisgarh, Narayanpur, Maoist, Chhattisgarh Naxal attack, Ammonium nitrate, Maoists, NSG, NIA

മെയ് 25 ന് നടന്ന ഛത്തീസ്ഗഢ് നക്‌സല്‍ ആക്രണത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടിരുന്നു. കോണ്‍ഗ്രസ് നേതാക്കളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.

SUMMARY: A Naxalite surrendered to police along with his weapons in Maoist-hit Narayanpur district of Chhattisgarh today. "Naveen, Divisional Committee Member of Mad Division of Maoists, surrendered along with his weapons before senior police officials," Narayanpur Additional Superintendent of Police (ASP) N K Sahu said.

KEY WORDS: Chhattisgarh, Narayanpur, Maoist, Chhattisgarh Naxal attack, Ammonium nitrate, Maoists, NSG, NIA

Post a Comment