Follow KVARTHA on Google news Follow Us!
ad

ഋതുപര്‍ണ- മഹാനായ ചലച്ചിത്ര പ്രതിഭ

സത്യജിത് റേയ്ക്ക് ശേഷം ബംഗാള്‍ സിനിമകണ്ട മഹാനായ ചലച്ചിത്ര പ്രതിഭയാണ് ഋതുപര്‍ണഘോഷ്. ഋതുപര്‍ണഘോഷിന്റെ അപ്രതീക്ഷിത വിയോഗത്തിലൂടെ നഷ്ടമാവുന്നത് Rituparno, Film industry, Rituparno Ghosh, Mrinal Sen , Dipa, Ritu , Soumitra Chatterjee, Coimbatore , Draupadi, Shob Charitro Kalponik, Sanjoy Nag , Deepti Naval, Raincoat, , Nandita Das, Shubho Mahurat,
ബ്രഹത്

ത്യജിത് റേയ്ക്ക് ശേഷം ബംഗാള്‍ സിനിമകണ്ട മഹാനായ ചലച്ചിത്ര പ്രതിഭയാണ് ഋതുപര്‍ണഘോഷ്. ഋതുപര്‍ണഘോഷിന്റെ അപ്രതീക്ഷിത വിയോഗത്തിലൂടെ നഷ്ടമാവുന്നത് ബംഗാളി നവസിനിമയുടെ മുന്‍നിരക്കാരനെയും. നാല്‍പ്പത്തിയൊന്‍പതാം വയസില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. സംവിധാനം ചെയ്ത 19 ചിത്രങ്ങളില്‍ 12ഉം ദേശീയ അവാര്‍ഡുകളും നിരവധി അന്താരാഷ്ട്ര ബഹുമതികളും നേടിയ അപൂര്‍വ പ്രതിഭയായിരുന്നു  ഋതുപര്‍ണ. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ചിത്രാംഗദയായിരുന്നു  ഋതുപര്‍ണയുടെ അവസാന ചിത്രം.

1963 ഓഗസ്റ്റ് 31 നായിരുന്നു ഋതുപര്‍ണ ഘോഷിന്റെ ജനനം. ഡോക്യുമെന്ററി സംവിധായകനായിരുന്ന അച്ഛനില്‍ നിന്നാണ് സിനിമയുടെ മായികലോകം അദ്ദേഹത്തിന് മുന്നില്‍ തുറന്നത്. പരസ്യങ്ങള്‍ എടുത്ത് തുടങ്ങിയ ഋതുപര്‍ണഘോഷ് പിന്നീട് സിനിമയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. 1994ല്‍ കുട്ടികള്‍ക്ക് വേണ്ടിയുള്ള സിനിമയായ ഹിരേര്‍ അന്‍ഗതി സംവിധാനം ചെയ്താണ് ഋതുപര്‍ണഘോഷ് സിനിമാ സംവിധായകനാകുന്നത്. അദ്ദേഹത്തിന്റെ രണ്ടാമത്തെ സിനിമയായ ഉനിഷേ ഏപ്രിലിലില്‍ അപര്‍ണ്ണ സെന്നും ദേബശ്രീ റോയും അഭിനയിച്ചു.

പിന്നീട് സംവിധാനം ചെയ്ത ഉന്‍ഷി ഏപ്രില്‍ എന്ന ചിത്രത്തിന് ദേശീയ പുരസ്‌കാരവും ലഭിച്ചു.  ദഹാന്‍, അഷുഖ്, ചോക്കര്‍ ബാലി, റെയിന്‍കോട്ട്, ബരിവാലി, അന്ത്രാമഹല്‍, നൗകദുബി എന്നീ ചിത്രങ്ങള്‍ ഋതുപര്‍ണയുടെതാണ്. ചിത്രാംഗദയ്ക്ക് ജൂറിയുടെ പ്രത്യേക ദേശീയ അവര്‍ഡ് ലഭിച്ചിരുന്നു. സംവിധാനത്തിന് പുറമേ അഭിനയത്തിലും ഗാനരചനയിലും ഋതുപര്‍ണ ഘോഷ് മികവ് തെളിയിച്ചിരുന്നു.

ബംഗാളി ചലച്ചിത്ര ലോകത്തില്‍ നവീന ആഖ്യാനത്തിലൂടെയാണ് ഋതുപര്‍ണ ഘോഷ് ശ്രദ്ധിക്കപ്പെട്ടത്. നിരൂപകരും സിനിമാ പ്രേമികളും അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുമ്പോഴും പൊതു സമൂഹത്തില്‍ നിന്നും വിമര്‍ശനങ്ങളും അപമാനവും ഋതുപര്‍ണ നേരിടേണ്ടി വന്നു. ട്രാന്‍സ്‌ജെന്‍ഡര്‍, ഫെമിനിസ്റ്റ് വിഷയങ്ങളില്‍ ഉറച്ച നിലപാട് സ്വീകരിച്ച മനുഷ്യനായിരുന്നു ഋതുപര്‍ണ. ഇതിന്റെ ഭാഗമായ ഋതുപര്‍ണഘോഷ് സ്ത്രീകളെപ്പോലെ വസ്ത്രം ധരിക്കാന്‍ ഇഷ്ടപ്പെട്ടിരുന്നു. തന്റെ ഇഷ്ടങ്ങളും പ്രത്യേകതകളും സ്വവര്‍ഗ്ഗാനുരാഗത്തോടുള്ള തുറന്ന സമീപനവും മൂടിവെക്കാന്‍ അദ്ദേഹം ഒരിക്കലും ശ്രമിച്ചിരുന്നില്ല. ഇതുതന്നെയാണ് രാജ്യത്തെ മുന്‍നിര സംവിധായകനായപ്പോഴും  പൊതു സമൂഹത്തിന് അനഭിമനായത്.

വസ്ത്രധാരണത്തിലും തന്റെ നിലപാട് വ്യക്തമാക്കിയ വ്യക്തിത്വമാണ് ഋതുപര്‍ണ. സംവിധായകനായി സിനിമാ ജീവിതം ആരംഭിച്ച ഋതുപര്‍ണ ആദ്യകാലങ്ങളില്‍ സാധാരണ രീതിയിലാണ് വസ്ത്രം ധരിച്ചിരുന്നത്. എന്നാല്‍ കുറച്ചുവര്‍ഷങ്ങളായി ഋതുപര്‍ണ സ്ത്രീകളുടെ വസ്ത്രങ്ങള്‍ ധരിച്ചാണ് പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടത്. തികച്ചും സ്ത്രീപക്ഷമെന്ന് വിളിക്കാവുന്ന ഒരു പിടി ചിത്രങ്ങള്‍ ഋതുപര്‍ണഘോഷിന്റേതായുണ്ട്. സ്ത്രീകളെ അതീവ ബഹുമാനത്തോടെയും അവരുടെ വികാര വിചാരങ്ങളെ തന്മയത്വത്തോടെയും അവര്‍ നേരിടേണ്ടി വരുന്ന സഹനങ്ങളെ പരിപൂര്‍ണ്ണതയോടെയും പകര്‍ത്താന്‍ ഋതുപര്‍ണ്ണഘോഷിനായി.

സ്ത്രീകള്‍ക്കുവേണ്ടിയും സ്വവര്‍ഗ്ഗാനുരാഗികള്‍ക്കുവേണ്ടിയും സിനിമകളിലൂടെ ശബ്ദമുയര്‍ത്തിയ ഇന്ത്യയിലെ അപൂര്‍വ സംവിധായകനായിരുന്നു ഋതുപര്‍ണ. കൗശിക്ക് ഗാംഗുലിയുടെ ആരേക്തി പ്രേമര്‍ ഗാലപ്പൊ, സഞ്‌ജോയ് നാഗയുടെ മെമ്മറീസ് ഓഫ് മാര്‍ച്ച് എന്നീ ചിത്രങ്ങളില്‍ സ്വവര്‍ഗ്ഗാനുരാഗിയുടെ വേഷത്തിലാണ് ഋതുപര്‍ണ്ണഘോഷ് അഭിനയിച്ചത്.

Rituparno, Film industry, Rituparno Ghosh, Mrinal Sen ,  Dipa,  Ritu , Soumitra Chatterjee, Coimbatore , Draupadi, Shob Charitro Kalponik, Sanjoy Nag , Deepti Naval,  Raincoat, , Nandita Das, Shubho Mahurat, ജീവിതത്തിലും സിനിമയിലും തന്റെ നിലപാടുകളോട് സത്യസന്ധതപുലര്‍ത്തി എന്നത് തന്നെയാണ് ഋതുപര്‍ണയുടെ ഏറ്റവും വലിയ മാഹാത്മ്യം. ഇരട്ടത്താപ്പുകാരുടെ വിളയാട്ടുകാരുടെ ലോകത്ത് അതുകൊണ്ടുതന്നെ ഋതുപര്‍ണ സമാനതകളില്ലാത്ത ചലച്ചിത്ര പ്രതിഭയായി തന്നെ ഓര്‍മകളില്‍ ശേഷിക്കും.


SUMMARY: Rituparno is no more! It's a great loss for the film industry. When I think of 'direction', the name which instantly comes to my mind is of Rituparno Ghosh. He was truly a director with a vision. I was pleasantly surprised when I saw his first film.

Keywords: Film industry, Rituparno Ghosh, Mrinal Sen ,  Dipa,  Ritu , Soumitra Chatterjee, Coimbatore , Draupadi, Shob Charitro Kalponik, Sanjoy Nag , Deepti Naval,  Raincoat, , Nandita Das, Shubho Mahurat, Soha Ali Khan, Antarmahal, Konkona Sen Sharma,   Bengali film actress , Suchitra Sen, Murder,  Mamata Shankar

Post a Comment