Follow KVARTHA on Google news Follow Us!
ad

പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ അഞ്ചാംപനി ബാധിച്ച് 100 ലേറെ മരണം

പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ അഞ്ചാം പനി പടര്‍ന്ന് പിടിക്കുന്നു. കഴിഞ്ഞPakistan, Islamabad, Hospital, Death, Children, Obituary, Kerala News, International News, National News, Gulf News, Health News, Educational News, Business News.
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ അഞ്ചാം പനി പടര്‍ന്ന് പിടിക്കുന്നു. കഴിഞ്ഞ അഞ്ചുമാസത്തിനിടെ 121 കുട്ടികളാണ് അഞ്ചാം പനി ബാധിച്ച് മരിച്ചത്. പഞ്ചാബ് പ്രവിശ്യാ ആരോഗ്യവകുപ്പിന്റെ കണക്ക് പ്രകാരം കഴിഞ്ഞ ജനുവരി മുതല്‍ ഇതുവരെ  14,300 കുട്ടികള്‍ക്ക് അഞ്ചാംപനി ബാധിച്ചതായാണ് റിപോര്‍ട്.

ലാഹോര്‍ നഗരത്തില്‍ മാത്രം 70 കുട്ടികളാണ്  മരിച്ചത്. പനി ബാധിച്ചെത്തുന്ന കുട്ടികളുടെ എണ്ണം ഔദ്യോഗിക കണക്കുകള്‍ക്കും മുകളിലാണെന്നും  അതുകൊണ്ട് തന്നെ മരണസംഖ്യ 121ലും കൂടുതലാകാന്‍ സാധ്യതയുണ്ടെന്നും ഡോക്ടര്‍മാരുടെ സംഘടന വ്യക്തമാക്കി.

ആശുപത്രികളില്‍ അഞ്ചാംപനി ബാധിച്ചെത്തുന്നവര്‍ക്കായി പ്രത്യേക വാര്‍ഡുകള്‍ തുറന്നിട്ടുണ്ട്. കൂടുതല്‍ കുട്ടികളിലേക്ക് പനി പകരാതിരിക്കാനായി വാക്‌സിനേഷന്‍ അടക്കമുളള മുന്‍കരുതല്‍ നടപടികളും ആരോഗ്യവകുപ്പ് സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇത് വേണ്ടത്ര ഫലപ്രദമാകുന്നില്ലെന്നാണ് പരാതി. പനി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ മരുന്ന് വിതരണം പഞ്ചാബ് പ്രവിശ്യയിലെ 12 ജില്ലകളിലും നടപ്പാക്കണമെന്നും ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നു.

Pakistan, Islamabad, Hospital, Death, Children, Obituary, Kerala News, International News,മതിയായ അളവില്‍ മരുന്ന് ലഭിക്കാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നതായി ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. വൈദ്യുതി വിതരണം തടസപ്പെടുന്നത് മൂലം മരുന്നുകള്‍ സുരക്ഷിതമായി സൂക്ഷിക്കാനാവില്ല എന്നതും ഗുരുതരമായ പ്രശ്‌നമാണ്  സൃഷ്ടിക്കുന്നത്. ഈ അവസ്ഥയ്ക്ക് അടിയന്തിര പരിഹാരം കാണാന്‍ പുതിയ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും നടപടികളുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പഞ്ചാബ് പ്രവിശ്യയിലെ ജനങ്ങള്‍.

Keywords: Pakistan, Islamabad, Hospital, Death, Children, Obituary, Kerala News, International News, National News, Gulf News, Health News, Educational News, Business News.

Post a Comment